HOME
DETAILS

മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതോടെ കെ.എസ്.ആര്‍.ടി.സിയില്‍ കൃത്യസമയത്ത് ശമ്പളം

  
backup
March 31 2017 | 22:03 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്‍.ഡി.എഫ് മന്ത്രിസഭ വന്നതിനു ശേഷം ആദ്യമായി കൃത്യസമയത്തിനു ശമ്പളം ലഭിച്ചു. പരാതി പറയാനും പണിമുടക്കാനും ജീവനക്കാര്‍ക്ക് അവസരം കൊടുക്കാതെ ശമ്പളം നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.ടി.ഡി.എഫ്.സി 50 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിക്കു മുന്‍പ് ശമ്പളം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി നടപടിയെടുത്തത്. കെ.എസ്.ആര്‍.ടി.സിയെ പണയപ്പെടുത്തല്‍ യജ്ഞം നടത്തിയാണ് കഴിഞ്ഞ മാസം വരെ ശമ്പളവും പെന്‍ഷനും നല്‍കിയത്. എന്നിട്ടും വൈകിയേ ശമ്പളം ലഭിച്ചിരുന്നുള്ളൂ. ഫോണ്‍ ടാപ്പിങ് വിവാദത്തിന്റെ പേരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചതോടെ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത് സര്‍ക്കാരിനു തന്നെ ക്ഷീണം തട്ടുന്നതാണെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി.
പത്തുമാസം തികയുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു മാസത്തില്‍ പോലും ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ല. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ ധനവകുപ്പ് നിരസിച്ചിരുന്നു. മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുമ്പോള്‍ സര്‍ക്കാര്‍ ജാമ്യം നല്‍കാനും തീരുമാനിച്ചു. എന്നാല്‍ ആറുദിവസത്തേക്ക് വകുപ്പ് മുഖ്യമന്ത്രിക്ക് ലഭിച്ചതോടെ യാതൊരു പരാതിക്കും ഇടവെയ്ക്കാതെ ശമ്പളം നല്‍കാന്‍ നടപടി എടുത്തുവെന്നത് പ്രശംസനീയമാണെന്ന് ജീവനക്കാര്‍ പറയുന്നു.

കെ.എസ്.ആര്‍.ടിസിയെ
ലാഭത്തിലാക്കും: തോമസ് ചാണ്ടി

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടിസിയെ ലാഭത്തില്‍ കൊണ്ടു വരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് നിയുക്ത ഗതാഗത മന്ത്രി തോമസ് ചാണ്ടി. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ബസ് സര്‍വിസുകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പരിശോധിച്ച് വേണ്ട നടപടികള്‍ നടപ്പിലാക്കും. ഗതാഗതവകുപ്പില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും . കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന വകുപ്പാണിത്.
ആഴ്ചയില്‍ ആറ് ദിവസവും തിരുവനന്തപുരത്ത് ഉണ്ടാകാന്‍ ശ്രമിക്കും. എ.കെ. ശശീന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ആ നിമിഷം മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago