HOME
DETAILS

പെരിന്തല്‍മണ്ണ മഹല്ല് കമ്മിറ്റി ഇനി ഡിജിറ്റല്‍

  
backup
March 31, 2017 | 10:05 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%ae


പെരിന്തല്‍മണ്ണ: മാറുന്ന കാലത്തിനൊപ്പം ഡിജിറ്റലാവുകയാണ് പെരിന്തല്‍മണ്ണ ടൗണ്‍ മഹല്ല് കമ്മിറ്റി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഹല്ലിലെ കുടുംബങ്ങളുടെ വിവരങ്ങള്‍ ആദ്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ് ചെയ്യുന്നത്. മരണ വിവരങ്ങള്‍, മഹല്ലിലെ അറിയിപ്പുകള്‍, എന്നിവ എസ്.എം.എസിലൂടെയും ഇന്റര്‍നെറ്റിലൂടെയും അംഗങ്ങളിലേക്കെത്തിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നുമുതല്‍ പദ്ധതി തുടങ്ങാനാണ് മഹല്ല് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഓരോ വീട്ടിലേയും അംഗങ്ങളുടെ വിവരങ്ങള്‍ യഥാസമയം പുതുക്കിയും വിവാഹ സര്‍ട്ടിഫിക്കറ്റ്, മഹല്ല് സംബന്ധമായി വിവരങ്ങള്‍, മറ്റു രേഖകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തിലാക്കിയും പരിഷ്‌കരിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ 176 ജുമാ മസ്ജിദുകളുടെ കേന്ദ്ര പള്ളിയാണ് പെരിന്തല്‍മണ്ണ ടൗണ്‍ ജുമാ മസ്ജിദ്. മുന്നൂറോളം വീടുകളാണ് ഈ മഹല്ലിന് കീഴിലുള്ളത്.
സുന്നിമഹല്ല് ഫെഡറേഷന്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആകെയുള്ള 12 മദ്‌റസകളില്‍ പാതാക്കര, തേക്കിന്‍കോട്, മാനത്തുമംഗലം, എന്നിവിടങ്ങളിലെ മഹല്ലുകളും ഡിജിറ്റല്‍ മഹല്ലിന്റെ പാതയിലാണ്. ഭാവിയില്‍ മറ്റു മഹല്ലുകളെയും ചേര്‍ത്തുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ജോയിന്റ് സെക്രട്ടറി ഷക്കീര്‍ ആലിക്കല്‍ പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് എം.ടി കുഞ്ഞുട്ടി ഹാജി, സെക്രട്ടറി കാരാട്ടില്‍ ഉമ്മര്‍, ട്രഷറര്‍ കിനാതിയില്‍ ഹംസക്കുട്ടി ഹാജി എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.
പെരിന്തല്‍മണ്ണ സ്വദേശി ഷെഫീഖാണ് സോഫ്‌വെയര്‍ രൂപ കല്‍പ്പന ചെയ്തത്. മഹല്ല് സോഫ്റ്റ് വെയര്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക ഫോം വഴിയാണ് വിവര ശേഖരണം നടത്തുന്നത്. ജില്ലയിലെ തിരൂര്‍, പൊന്നാനി, ഭാഗങ്ങളിലെ ചില മഹല്ലുകളും ഡിജിറ്റല്‍ പാതയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago