ആര്‍.എസ്.എസ് പരിശീലനത്തിന് അനുമതി: സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍.എസ്.എസ് പരിശീലനത്തിന് അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.
കൂത്തുപറമ്പ്, തൊക്കിലങ്ങാടി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാറശ്ശാല ഭാരതീയ വിദ്യാപീഠം അണ്‍ എയ്ഡഡ് സ്‌കൂളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കുമായി പഠനക്യാംപും പരിശീലനക്കളരിയും സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ നടത്തിയതായി അറിവായിട്ടുണ്ട്. സ്‌കൂള്‍ വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ വിധിയുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നിലനില്‍ക്കെ സ്‌കൂളുകള്‍ക്ക് ഇത്തരം അനുമതി നല്‍കിയ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലെയടക്കം ആയുധപരിശീലനം തടയുന്നതിന് നിയമനിര്‍മാണം പരിഗണനയിലാണ്. ആയുധമുറകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് ക്യാംപുകളിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."