കൊവിഡ് പ്രത്യേക ആശുപത്രിയായി കാസര്‍കോട്ടെ മെഡിക്കല്‍ കോളജ് ഒരുങ്ങുന്നു; സേവനത്തിനായി തിരുവനന്തപുരത്തു നിന്ന് 25 അഗ പ്രത്യേകസംഘം
തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 25 അംഗ സംഘമാണ് കാസര്‍കോട്ട് എത്തുന്നത്. കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലായിരിക്കും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെയും കാസര്‍കോട് ജില്ലയിലായതിനാലാണ് പ്രത്യേക മെഡിക്കല്‍ സംഘം എത്തുന്നത്. 10 ഡോക്ടര്‍മാര്‍, 10 നഴ്സ്, അഞ്ച് നഴ്സിങ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക. സംഘം ഇന്ന് രാവിലെ പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെടും. രണ്ടാഴ്ചക്കാലം ഈ സംഘം കാസര്‍കോട് മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പ്രത്യേക കൊവിഡ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."