HOME
DETAILS

വാക്കേറ്

  
backup
March 31 2017 | 22:03 PM

vakkettam

സെന്‍സര്‍ഷിപ്പിനു വിധേയമാകാത്ത മാധ്യമപ്രവര്‍ത്തനമാണ് ഇന്ത്യയിലുള്ളത്. അതിനര്‍ഥം എന്തുമാകാമെന്നല്ല. കുട്ടികള്‍ കേള്‍ക്കരുതെന്ന മുന്നറിയിപ്പോടെയുള്ള വാര്‍ത്താവതരണം നമുക്കു പരിചയമുള്ളതല്ല. കുടുംബത്തില്‍ കേള്‍ക്കാന്‍ കൊള്ളാത്ത അശ്ലീലപദങ്ങളും പ്രയോഗങ്ങളും പെണ്‍കുട്ടിയെക്കൊണ്ടു വായിപ്പിച്ച ചാനല്‍ അധമമായ മാധ്യമസംസ്‌കാരത്തിന്റെ മംഗളകരമല്ലാത്ത ഉദ്ഘാടനം കൂടിയാണു നടത്തിയത്.


-ഡോ. സെബാസ്റ്റിയന്‍ പോള്‍


മസ്ജിദില്‍ അതിക്രമിച്ചു കയറി മദ്‌റസാധ്യാപകനെ ഇരുപത്തഞ്ചിലധികം വെട്ടുവെട്ടി കൊത്തിനുറുക്കിയ പ്രതികള്‍ വെറും മദ്യാസക്തിയിലാണു കൊലചെയ്തതെന്ന പൊലിസ് ഭാഷ്യം ക്രൂരമായ തമാശയാണ്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും ഇപ്പോള്‍ കാസര്‍കോട് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതരസമൂഹം തുറന്നെതിര്‍ക്കാന്‍ മുന്‍പിലുണ്ടാകും. മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സി.പി.എമ്മിനുണ്ടെങ്കില്‍ അതു തിരുത്തണം.


-കെ.മുരളീധരന്‍

വിവാദമായ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് എന്റേതായിട്ടുളളത്. ഞാന്‍ ഗോവയിലാണെന്ന പരാമര്‍ശം ശരിയാണ്. അത് എന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുണ്ട്. എന്നോടു സംസാരിച്ചതു മാധ്യമപ്രവര്‍ത്തകയാണോയെന്നത് അന്വേഷണത്തില്‍ തെളിയട്ടെ. സഹായാഭ്യര്‍ഥനയുമായി വന്ന ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല.


-എ.കെ.ശശീന്ദ്രന്‍


രാമക്ഷേത്രപ്രശ്‌നം വീണ്ടും ഉയര്‍ത്തിയതിലൂടെ ഭാവി ഇന്ത്യ ഏതു ദിശയിലേക്കു നീങ്ങുമെന്ന സൂചനകളാണു ലഭ്യമാകുന്നത്. രാഷ്ട്രം കൂടുതല്‍ ധ്രുവീകൃതമാകും. സബ്കാ സാഥ്, സബ്കാ വികാസ് (സര്‍വര്‍ക്കുമൊപ്പം, സര്‍വരുടെയും വികാസം) എന്ന മുദ്രാവാക്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്താറുണ്ടെങ്കിലും ഒറ്റയടിക്കു സര്‍വരെയും ഉള്‍ക്കൊള്ളുന്ന വികാസം പാര്‍ട്ടി കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നവരായി ആരുമില്ല.


-കുല്‍ദീപ് നയാര്‍

ബി.ജെ.പിയുടെ വന്‍വിജയം മണ്ഡല്‍രാഷ്ട്രീയത്തിന്റെയും കമണ്ഡല്‍ രാഷ്ട്രീയത്തിന്റെയും മുന്നേറ്റം കൂടിയാണ്. ഈ മുന്നേറ്റം നിലനിര്‍ത്താമെന്ന ആത്മവിശ്വാസം സംഘ്പരിവാറിനുണ്ടെന്നതിന്റെ സാക്ഷ്യം കൂടിയാവുന്നു മോദിയുടെ 2022 ആസ്പദമാക്കിയുള്ള പുതിയ ഇന്ത്യാപ്രഖ്യാപനങ്ങള്‍.


-വെങ്കിടേഷ് രാമകൃഷ്ണന്‍

കേരളത്തില്‍ യു.എ.പി.എക്കെതിരേ വന്‍തോതില്‍ പ്രചാരണപ്രവര്‍ത്തനം സോഷ്യല്‍മീഡിയയിലൂടെയും മറ്റുമായി നടക്കുന്നുണ്ടെന്നറിയാം. ഇതൊരിക്കലും അവസാനിപ്പിക്കരുത്. കാരണം എപ്പോഴാണു നാം ഓരോരുത്തരെയും  യു.എ.പി.എ തേടിയെത്തുകയെന്നു പ്രവചിക്കാനാവില്ല.


-മനീഷ സേഠി
(മനുഷ്യാവകാശ പ്രവര്‍ത്തക)

പോസിറ്റീവായി തിങ്ക് ചെയ്യുന്നതിനോടൊപ്പം ഒരു പകുതികൊണ്ടു നെഗറ്റീവായി കൂടി തിങ്ക് ചെയ്തുകഴിഞ്ഞാല്‍, കുറേക്കൂടി ഈസിയായി ജീവിതത്തെ ഫെയ്‌സ് ചെയ്യാന്‍ പറ്റുമെന്നു തോന്നാറുണ്ട്. അങ്ങനെയായാല്‍ ഏതു തിര വരുമ്പോഴും നമുക്കൊന്നു ബാലന്‍സ് ചെയ്യാന്‍ പറ്റും. എന്തൊക്കെ പറഞ്ഞാലും ദൈവമാണ് ഏറ്റവും വലിയ തിരക്കഥാകൃത്ത്.


-പ്രിയ എ.എസ്

കേരളമെന്നൊരു ദേശമുണ്ടെന്നും ഇവിടെ സാഹിത്യമുണ്ടെന്നും ലോകത്തിന്റെ അങ്ങേയതിരിലുള്ള  സാധാരണവായനക്കാര്‍ അറിയാന്‍പോകുന്നതു കേരളത്തിന്റെ ചെറുചുറ്റുവട്ടത്തിലിരുന്ന് എഴുതുന്ന എഴുത്തുകാരിലൂടെ ആയിരിക്കില്ല. പുതിയ തലമുറയുടെ ഡയസ്‌പോറ സാഹിത്യത്തിലൂടെയാവും അത് സംഭവിക്കുക.


-ബെന്യാമിന്‍

മണിപ്പൂരി സമൂഹം അഴിമതിയാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനുപുറമെ എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുപോലും എതിരാളികള്‍ കള്ളപ്രചാരണം നടത്തി. എനിക്കു രാഷ്ട്രീയം മടുത്തിരിക്കുന്നു. എന്നാല്‍, ഞാന്‍ മുന്നോട്ടുവച്ച ആശയങ്ങളും ആവശ്യങ്ങളും അതിനുവേണ്ടി നടത്തിയ പോരാട്ടവും രാഷ്ട്രീയമായ വലിയ ശരികളാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്.


-ഇറോം ശര്‍മിള          
                                                     
സീരിയലിന്റെ കാര്യം വളരെ ഗുരുതരമാണ്. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന കാര്യത്തോടു ഞാനും യോജിക്കുകയാണ്. അതു വീട്ടിനുള്ളിലേക്കു കയറിവരുന്നതാണ്. സിനിമ അങ്ങോട്ടു ചെന്നുകാണുന്നതാണെന്നെങ്കിലും പറയാം.


-നടി ജലജ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago