ഖത്തറിൽ 250 പേർക്ക് കൂടി കൊറോണ വൈറസു ബാധ സ്ഥിരീകരിച്ചു.16 പേർക്ക് രോഗം ഭേദമായി
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 250 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 16 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകല്‍ കൂടി പുറത്തുവന്നതോടെ ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 1325 ആയി. 1213 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. രോഗം ഭേദമായവരുടെ എണ്ണം 109 ആയിട്ടുണ്ട്.
31,951 പേരെയാണ് ഖത്തറില്‍ ഇതുവരെയായി കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്ന് പരിശോധനാ ഫലം പോസിറ്റീവായവരില്‍ ചിലര്‍ വിദേശത്ത് നിന്ന് എത്തി ക്വാരന്റൈനില്‍ കഴിയുന്നവരാണ്. ബാക്കിയുള്ളവര്‍ രോഗികളുമായി ഇടപഴകിയവരാണ്.രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്.
24 മണിക്കൂറിനിടെ 3,538 പേരെ പരിശോധനാവിധേയമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹോം ക്വാരന്റൈനില്‍ ഉള്ളവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."