HOME
DETAILS
MAL
കൊവിഡ്-19: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു
backup
April 05 2020 | 10:04 AM
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കൊവിഡ്-19 ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീന(58)യാണ് മരിച്ചത്.അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബീന കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശുപത്രിയില്‍ ഐസോലേഷനില്‍ ആയിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
അതേ സമയം ന്യുയോര്‍ക്കില്‍ കൊവിഡ് 19 ബാധിച്ച മലയാളി വിദ്യാര്‍ത്ഥിയും മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."