കര്‍ഷക സമരം: പച്ചക്കറി വിലയില്‍ വന്‍വര്‍ധന
ന്യൂഡല്‍ഹി: കര്‍ഷക സമരം അഞ്ചാം ദിനം പിന്നിട്ടതോടെ പച്ചക്കറിയുടെ വിലയില്‍ വന്‍ വര്‍ധന. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പച്ചക്കറിയുടെ വില പത്ത് ശതമാനമാണ് വര്‍ധിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 180 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. ജൂണ്‍ പത്തിന് അവസാനിക്കുന്ന സമരം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.
കാര്‍ഷിക കടം എഴുതിത്തള്ളുക, ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരാണ് സമര രംഗത്ത് മുഖ്യമായുമുള്ളത്. വിതരണം കുറഞ്ഞതിനാല്‍ തക്കാളി, ഫ്രഞ്ച് ബീന്‍സ് എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികള്‍, പാല്‍ എന്നിവ നഗരങ്ങളിലേക്ക് വിതരണം ചെയ്യാതെയും റോഡുകളില്‍ വലിച്ചെറിഞ്ഞുമാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. പാല്‍ വിതരണം ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ തടയുന്നുണ്ട്.
മന്ദ്‌സോര്‍ വാര്‍ഷിക ദിനമായ ഇന്ന് സമരം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. മധ്യപ്രദേശില്‍ മന്ദ്‌സോറില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് നടന്ന കര്‍ഷക സമരത്തില്‍ ആറോളം പേരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ കര്‍ഷക സമരത്തെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മാധ്യമ ശ്രദ്ധ നേടാനാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."