HOME
DETAILS

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

  
Web Desk
September 23 2024 | 01:09 AM

Hajj Application Deadline Today Over 17000 Submissions Received

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ വരെ ലഭിച്ചത് 17,949 അപേക്ഷകള്‍. ഇതില്‍ 3678 അപേക്ഷകള്‍ 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 1958 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്തവര്‍) വിഭാഗത്തിലും 12,313 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ്.

മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍പേര്‍ക്ക് അവസരം ലഭിച്ചതിനാലാണ് ഇത്തവണ അപേക്ഷകള്‍ കുറയാന്‍ ഇടയായത്. കഴിഞ്ഞമാസം 12 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം ആരംഭിച്ചത്. ഈ മാസം 9ന് സമയപരിധി അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഈ മാസം 23 വരെ നീട്ടുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകളാണ്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചന.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അപേക്ഷകര്‍. കഴിഞ്ഞവര്‍ഷം 18,200 പേര്‍ക്കാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്.

ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് നല്‍കുന്ന രീതി ഒഴിവാക്കും. ഇത് പ്രവാസികള്‍ക്ക് അടക്കം ഏറെ ആശ്വാസമാകും. യാത്രയുടെ അവസാനനിമിഷം പാസ്പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. സംസം തീര്‍ഥജലം ലഭിക്കുന്നത് അഞ്ച് ലിറ്ററില്‍ നിന്ന് 10 ലിറ്ററായി വര്‍ധിപ്പിക്കും.

As the application deadline for Hajj approaches today, the Kerala Hajj Committee has received 17,949 applications. The figures reflect a decline compared to previous years, with key categories highlighted.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  17 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  17 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  17 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  18 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  20 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  20 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  20 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  20 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  21 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  21 hours ago