നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം
മസ്കത്ത്: മാസം അവസാമായി തുടങ്ങിയാൽ എല്ലാവർക്കും സാലറി കിട്ടാൻ തുടങ്ങും. എന്നാൽ നിങ്ങൾ നാട്ടിലേക്ക് പണം അയക്കാൻ നിൽക്കുകയാണെങ്കിൽ ഇപ്പോൾ വേണ്ട. നഷ്ടമാകും. ഇന്ത്യൻ രൂപ ശക്തിപ്പെടാൻ തുടങ്ങിയതോടെ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വളരെ താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു റിയാലിന് 216.75 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ഒരു റിയാലിന് 218 രൂപ വരെയായിരുന്നു നിരക്ക് പിന്നീട് വെള്ളിയാഴ്ച അത് വീണ്ടും കുറഞ്ഞ നിരക്കിലേക്ക് പോകുക്കയായിരുന്നു. പിന്നീട് ശനിയാഴ്ച 217 രൂപയിലേക്ക് എത്തി. കഴിഞ്ഞ മാസം ആണ് ഇത്രയും കുഞ്ഞ നിരക്കിലേക്ക് മാറിയത്. ഒരു റിയാലിന് 218 റിയാൽ എന്ന റെക്കോർഡ് ആണ് ഇപ്പോൾ മാറിയിരിക്കുന്നത്. 218 ൽ നിന്നും താഴ്ന്ന് 217ൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിനിമയ നിരക്കിൽ ചെറിയ മാറ്റങ്ങൾ വന്നത്. ഇന്ത്യ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ. ഡോളറിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഒരു ഡോളറിന് 83.48 പെെസ എന്ന രീതിയിൽ ആണ് നിൽക്കുന്നത്. കഴിഞ്ഞ മേയ്- ജൂൺ മാസം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് കൂടുതൽ ആയി ഇരിക്കുകയാണ്. ബുധനാഴ്ച ഒരു റിയാലിന് 217.30ലും വ്യാഴാഴ്ച 217.05 ലും എത്തിയിരുന്നു. പിന്നീട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ നിരക്കിൽ ചെറിയ മാറ്റങ്ങളോടെ നിന്നു, ഞാറാഴ്ച 217.11 രൂപയാണ് ഒരു റിയാലിന് ലഭിക്കുന്നത്.
ഇന്ത്യയെ പോലെ തന്നെ മറ്റു ഏഷ്യൻ രാജ്യങ്ങളും ഇത്തരത്തിൽ കറൻസികൾ ശക്ത പ്രാപിച്ചിട്ടുണ്ട്. പല കറൻസികളും 0.1 ശതമാനം മുതൽ ഒരു ശതമാനംവരെ ഉയർച്ചിയിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ ഡോളർ ശക്തി കുറഞ്ഞത് തന്നെയാണ് ഇതിന് പ്രധാന കാരണം. അമേരിക്കൻ ഡോളറിന്റെ ശക്തി കുറയാൻ കാരണം കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്ക തങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. പലിശ നിരക്ക് കുറച്ചതോടെ മറ്റു രാജ്യങ്ങളിലെ കറൻസികൾ ശക്തിപ്രാപിക്കാൻ തുടങ്ങി. ഡോളർ ഇൻഡക്സ് 0.2 ശതമാനം കുറഞ്ഞ് 100.43ലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."