ട്രംപ് നിലപാട് മാറ്റി; വൈറ്റ് ഹൗസ് ഇഫ്താര്‍ ഇന്ന്
വാഷിങ്ടണ്‍: ഇത്തവണ വിവാദങ്ങള്‍ക്കിട നല്‍കാതെ ഇഫ്താര്‍ വിരുന്നുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ മുസ്ലിം നേതാക്കളെയും മറ്റു പ്രധാനികളെയും പങ്കെടുപ്പിച്ചുള്ള നോമ്പുതുറ വിരുന്ന് ഇന്ന് നടക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ലിന്‍ഡ്സേ വാള്‍ട്ടേഴ്സ് പറഞ്ഞു. മുന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന ചടങ്ങ് കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ ചടങ്ങ് എന്തു കൊണ്ട് ഇത്തവണ സംഘടിപ്പിക്കുന്നുവെന്നു വ്യക്തമാക്കാന്‍ വക്താവ് തയാറായില്ല. ആരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നും വെളിപ്പെടുത്തിയിട്ടില്ല. മുന്‍പ് നടന്ന വൈറ്റ് ഹൗസ് ഇഫ്താറുകളില്‍ പങ്കെടുത്ത പലരും ഇത്തവണ തങ്ങള്‍ക്കു ക്ഷണം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആറു മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വിവാദ ഉത്തരവുകളുടെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം ട്രംപ് ഇഫ്താര്‍ വിരുന്ന് റദ്ദാക്കിയത്. ട്രംപിന്റെ മുസ്ലിം വിരുദ്ധതയുടെ ഭാഗമായാണ് ഇതു വിലയിരുത്തപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."