പ്രകൃതിക്ക് കുടയൊരുക്കി പരിസ്ഥിതി ദിനാചരണം
മുക്കം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈ വിതരണം ചെയ്തും നട്ടും ശുചീകരണം നടത്തിയും ദിനാചരണം നടത്തി.
കാരശ്ശേരി പഞ്ചായത്ത് സുഫലം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ 25,000 ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. മാന്ത്രയില്‍ നടന്ന വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് വി.പി ജമീല നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല കുമാരനെല്ലൂര്‍ അധ്യക്ഷനായി. അംഗങ്ങളായ സവാദ് ഇബ്രാഹിം, ജി. അബ്ദുല്‍ അക്ബര്‍, രമ്യാ കൂവ്വപാറ, കെ.പി അയിഷ ലത, ഷബാന്‍ കുയ്യില്‍, ഷാഫി വലിയപറമ്പ്, മാന്ത്ര വിനോദ്, ഷാജികുമാര്‍, ജാബിര്‍ മുരിങ്ങപുറായി, ശ്രീജിത്ത് അക്കോട്ട്ചാലില്‍, സലീന പട്ടര്‍ച്ചോല, ജിഷ മാന്ത്ര, വിനോദിനി, ഷാഫി കാരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരസ്ഥിതിദിന ഡിവിഷന്‍തല പരിപാടി കാരശ്ശേരി കരിയോട്ട് ബലരാമ ക്ഷേത്ര പരിസരത്ത് നടന്നു. വൃക്ഷത്തൈ നടീല്‍ കര്‍മ്മം മലബാര്‍ ദേവസ്വം ബോര്‍ഡ് മേഖലാ ചെയര്‍മാന്‍ ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് ഡിവിഷന്‍ കമ്മിറ്റി അംഗം വി.വി സഹദേവന്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍, ഷിംജി വാരിയംകണ്ടി, പി.കെ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ചാലില്‍ സുന്ദരന്‍, പി.കെ.സി മുഹമ്മദ്, സി. വിനോദ്, മണിയന്‍, ബാബു പാലക്കുന്ന്, എന്‍.കെ ബാലകൃഷ്ണന്‍ സംബന്ധിച്ചു.
ഹരിതകേരള മിഷന്റെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ നാല്‍പതിനായിരം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ചാലഞ്ചേഴ്‌സ് ചെറുവാടിക്ക് തൈകള്‍ നല്‍കി നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, കബീര്‍ കാണിയത്, ടി.പി.സി മുഹമ്മദ്, വേണുഗോപാല്‍, റാസിഖ് എടക്കമ്പലത്ത്, ആഷിഖ് പുതിയോട്ടില്‍, ഹര്‍ഷാദ് വടക്കന്‍, ഷിനോദ് തിരുത്തിയില്‍ സംസാരിച്ചു.
സാല്‍വോ സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വിവിധ ഇനം മര തൈകള്‍ വിതരണം ചെയ്തു. ഇ.കെ ബഷീര്‍ അഹമ്മദ്, കെ.പി സലീം, ഫഹദലി എന്നിവര്‍ നേതൃത്വം നല്‍കി. ഉമ്മര്‍ സാദിഖ്, നവാസ് വൈത്തല, അഹമ്മദ് ഷാഫി, ജാഫര്‍ കണ്ടാംപമ്പ് എന്നിവര്‍ സംസാരിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്ത് കര്‍ഷകസംഘത്തിന്റയും പൊറ്റമ്മല്‍ സമര്‍പ്പണം സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വൃക്ഷതൈ നടലും വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. വൈത്തല അബൂബക്കര്‍, കെ.വി നവാസ്, ജമാല്‍ കുറുവാടങ്ങല്‍, മുഹമ്മദ് ആര്യംപറമ്പത്ത്, ഫയാസ് കൂടത്തില്‍, കെ. അബദുസലാം,കോയാമു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
ആനയാംകുന്ന് വി.എം.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ സി.പി ചെറിയ മുഹമ്മദ് ഫല വൃക്ഷ തൈ നട്ടു. എന്‍.കെ സുഹൈര്‍, അസിന്‍ കോട്ട, അല്‍താഫ്, അഷിന്‍, അഫ്‌സല്‍, ബജല്‍ നേതൃത്വം നല്‍കി.
മാട്ടുമുറിക്കല്‍ യൂണിവേഴ്‌സല്‍ ബ്രദേഴ്‌സ് ക്ലബിന്റെ പരിസ്ഥിതി ദിനാഘോഷ വാരം വൃക്ഷതൈ നട്ട് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി ജനറല്‍ സെക്രട്ടറി വിഷ്ണു കയ്യൂണമ്മല്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഓരോ വീട്ടിലും ഔഷധ സസ്യം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എം. നിധിന്‍ അധ്യക്ഷനായി. അയൂബ്, ഷഹിന്‍, സച്ചിന്‍ ദാസ്, ഷമീല്‍ സംബന്ധിച്ചു.
കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഹരിതം സഹകരണത്തിന്റെ ഭാഗമായി പ്ലാവിന്‍തൈ നടീല്‍ ഉദ്ഘാടനം നടത്തി. നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഉമ ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. എം. കുഞ്ഞിപ്പ, പി. ഷിനോ, വി.കെ അബൂബക്കര്‍, എ.സി നിസാര്‍ബാബു, കെ. ബാബുരാജ്, കെ. മുരളീധരന്‍ സംസാരിച്ചു.
ബി.പി മൊയ്തീന്‍ ലൈബ്രറി ടീം യുവയും ചാംപ്യന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബും സംയുക്തമായി കച്ചേരിയില്‍ സംഘടിപ്പിച്ച പരിപാടി യുവ ടീം ലിഡര്‍ ഒ.കെ വിഷ്ണു തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ശേഷം പരിസ്ഥിതി ശുചികരണവും നടത്തി. അഖി പ്രസാദ്, മനു പ്രസാദ്, അതുല്‍ ഗോപാല്‍, അഖില്‍ ലാല്‍, മഞ്ജുനാദ്, അങ്കിത്, അശ്വന്ത്, മിഥുന്‍, രഞ്ജിത് രവീന്ദ്രന്‍, ഹിജാസ് കീലത്ത് സംബന്ധിച്ചു.
കാഞ്ഞിരമുഴി പൊതുജന വായനശാലയുടെ അഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം നടത്തി. വായനശാല പ്രസിഡന്റ് സി.കെ ദിവാകരന്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ഇ.പി അരവിന്ദന്‍ വൃക്ഷത്തൈ വിതരണം നിര്‍വ്വഹിച്ചു. സി.കെ. ബാബു, സജി മാസ്റ്റര്‍, രവീന്ദ്രന്‍ ഗാലക്‌സി, പ്രദീപ് കുമാര്‍ സംസാരിച്ചു.
കാഞ്ഞിരമുഴി ഉഷസ് റസിഡന്‍സ് അസോസിയേഷന്‍ തുണി സഞ്ചി വിതരണം ചെയ്തു. മണാശ്ശേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ പകര്‍ച്ച പനിക്കുള്ള പ്രതിരോധ ഗുളിക വിതരണവും നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ കോട്ടോല്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ഇ.പി അരവിന്ദന്‍, വത്സന്‍ തുമ്പോണ, ജിജി ജയരാജ്, ബാലന്‍, കെ. ബാലകൃഷ്ണന്‍, പ്രമീള, പി.ടി ജയരാജ് സംസാരിച്ചു.
തിരുവമ്പാടി: കൃഷിഭവന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കുമാരി രാജശ്രീ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, അഗ്രോ സര്‍വിസ് സെന്റര്‍ ഫെസിലിറ്റേറ്റര്‍ രാധാകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് എന്‍.കെ സുമേഷ്, റഖിയ്യ സംസാരിച്ചു. കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, അഗ്രോ സര്‍വിസ് അംഗങ്ങള്‍, കര്‍ഷകര്‍ പങ്കെടുത്തു. ഗുണമേന്മയുള്ള വൃക്ഷതൈ (പുളി) ആവശ്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
പാമ്പിഴഞ്ഞപാറയില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വ്യക്ഷത്തൈ നട്ടു. എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍.എസ് മൗലവി ഉദ്ഘാടനം ചെയ്തു. സി.എ.എം മൗലവി, അംജദ് ഖാന്‍ റശീദി, കെ.ആര്‍ മൊയ്തീന്‍, അബ്ദുല്‍ ബാരി, ഉനൈസ്, ജംഷീര്‍, അജാസ് സംസാരിച്ചു.
താമരശേരി: രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സി.ഒ.ഡിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് വിവിധയിനം വൃക്ഷതൈ വിതരണവും വൃക്ഷതൈ നടീലും നടത്തി. താമരശേരി ബിഷപ്പ്‌സ് ഹൗസില്‍ നടന്ന പരിപാടി ബിഷപ്പ് എമിരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പ്രൊക്കുറേറ്റര്‍ ഫാ.ജെയിംസ് കുഴിമറ്റം, സി.ഒ .ഡി ഡയറക്ടര്‍ ഫാ.ജോസഫ് മുകളേപറമ്പില്‍, അസി.ഡയരക്ടര്‍ ഫാ.ജോര്‍ജ് ചെമ്പരത്തിക്കല്‍, കോഡിനേറ്റര്‍ ഫാ.സുദീപ് കിഴക്കരക്കാട്ട് സംബന്ധിച്ചു.
കോടഞ്ചേരി കൃഷിഭവന്‍ സൗജന്യമായി നല്‍കുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ചിന്ന അശോകന്‍, മെംബര്‍മാരായ കുമാരന്‍ കരിമ്പില്‍, ഫ്രാന്‍സിസ് ചാലില്‍, ലിസ്സി ചക്കോച്ചന്‍, ജോബി ജോസഫ്, സിജി ബിജു, സജിനി രാമന്‍കുട്ടി, കൃഷി ഓഫിസര്‍ കെ.എ ഷബീര്‍ അഹമ്മദ്, കൃഷി അസ്സിസ്റ്റന്റുമാരായ മിഷേല്‍ ജോര്‍ജ്, കെ. രാജേഷ്, കെ.പി സലീന പങ്കെടുത്തു.
താമരശേരി പൊലിസ് സ്റ്റേഷന്റെയും ചൈതന്യ റസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവന്‍ ഉദ്ഘാടനം ചെയ്തു. ചൈതന്യ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.വി രാജേഷ്, കെ.കെ ബിനീഷ് കുമാര്‍ നേതൃത്വം നല്‍കി.
എളേറ്റില്‍ പബ്ലിക് റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വൃക്ഷഫലത്തൈ വിതരണം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താമരശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി. സുധാകരന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ലൈബ് റ്റി പ്രസിഡന്റ് വി.കെ.അബൂബക്കര്‍ അധ്യക്ഷനായി. സി.പി രാമന്‍കുട്ടി സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു.
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രസിഡന്റ് ഏലിയാമ്മാ ജോര്‍ജ് വൃക്ഷത്തൈ നട്ടു. വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, അംഗങ്ങളായ ശശി ചക്കാലക്കല്‍, എം.എം രാധാമണി, അലിയ്യി മാസ്റ്റര്‍, എ.പി ഉസ്സയിന്‍, ജോ. ബി.ഡി.ഒ കെ. മാധവന്‍, ജി.ഇ.ഒ കെ. അഭിനേഷ്, എ. ശിവകുമാര്‍, മുഹമ്മദ് അഷ്‌റഫ്, ജയകൃഷ്ണന്‍ പങ്കെടുത്തു.
ഓമശ്ശേരി: എം.എസ്.എഫ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. വാദിഹുദാ കാംപസില്‍ വൃക്ഷത്തൈ നട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജീലാനി കൂടത്തായി, അജാസ് കുളത്തക്കര, സയീദ് അമ്പലക്കണ്ടി, സഫീറുല്‍ അക്ബര്‍, നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, മുഹ്‌സിന്‍ സി.വി, നാഫില്‍, അദ്‌നാന്‍ സംബന്ധിച്ചു.
കൂടരഞ്ഞി കൃഷി ഭവന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എ നസീര്‍, സ്ഥിരം സമിതി അംഗം ഏലിയാമ്മ ഇടമുളയില്‍, മെംബര്‍ തോമസ് പാണ്ട്യാലപ്പടവില്‍, അരുണ്‍ കുമാര്‍, ജെസി പാണ്ടംപടത്തില്‍, അസി.കൃഷി ഓഫിസര്‍മാരായ അബ്ദുല്‍ കരീം, ഹരികുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ റെജി ജോണ്‍ പങ്കെടുത്തു.
സ്പര്‍ശം പുള്ളന്നൂരിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ പരിസ്ഥിതി ദിനത്തില്‍ വിവിധയിനം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഉദ്ഘാടനം വാര്‍ഡ് മെംബര്‍ പി.പി മൈമൂന എ.പി കോയ ഹാജിക്ക് തൈ നല്‍കി നിര്‍വഹിച്ചു.എന്‍.പി മുഹമ്മദ്, ടി. ഫരീദ് മാസ്റ്റര്‍, എന്‍. അജയന്‍ മാസ്റ്റര്‍, ഡോ.അബ്ദുല്ലക്കുട്ടി, ഐ.കെ ശുകൂര്‍ സംസാരിച്ചു.
മാവൂര്‍: എസ്.കെ.എസ്.എസ്.എഫ് എന്‍.ഐ.ടി മേഖലാ കമ്മിറ്റി മുന്നൂര്‍ ജുമാ മസ്ജിദ് പരിസരത്ത് വൃക്ഷത്തൈ നട്ട് കര്‍ഷക അവാര്‍ഡ് ജേതാവ് കോമു മോയിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഒ.പി.എം അഷ്‌റഫ്, പി.കെ.എം ബാഖവി, അബ്ദുല്‍ കരീം നിസാമി, ഷാഫി ഫൈസി പൂവാട്ടുപറമ്പ്, പി.പി അബ്ദുല്ല മാസ്റ്റര്‍, ഇസ്സുദ്ദീന്‍ പാഴൂര്‍, മുബശിര്‍ വാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."