HOME
DETAILS

കുടുംബത്തെ കൊണ്ട് വരാനുള്ള ആഗ്രഹം ബാക്കിയാക്കി ചന്ദ്രന് ഉപജീവനം തേടിയെത്തിയ മണ്ണില്‍ അന്ത്യവിശ്രമം

  
backup
April 06 2020 | 20:04 PM

saudi-chandran

ജിദ്ദ: കുടുംബത്തെ സഊദിയിലേക്ക് കൊണ്ട് വന്ന് കുറച്ചു ദിവസം കൂടെ നിർത്താനുള്ള ആഗ്രഹം ബാക്കിയാക്കി ചന്ദൻ യാത്രയായി. ജിസാന്‍ ബെയ്ഷില്‍ വെച്ച് മരണമടഞ്ഞ മണ്ണാര്‍ക്കാട് ചാത്തന്‍ കുന്നില്‍ ചന്ദ്രന്‍ എന്ന ബാബുവിന്റെ (46 ) മൃതദേഹം ജിസാനിലെ അബു ആരീഷ് ശ്മശാനത്തില്‍ അന്തിയുറക്കം. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്കു വിമാനങ്ങളില്ലാത്തതിനാല്‍ കഴിഞ്ഞ ആഴ്ച ജിസാനിലെ ബെയ്ഷില്‍ മരിച്ച മണ്ണാര്‍ക്കാട് ചെമ്മങ്ങാട്ടീര്‍ കുന്നില്‍ ചന്ദ്രന്‍ എന്ന ബാബുവിന് ഉപജീവനാര്‍ഥം കാല്‍ നൂറ്റാണുകാലം ജീവിച്ച മണ്ണില്‍ സംസ്കരിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളും സ്‌പോണ്‍സറുമെല്ലാം ചേര്‍ന്ന് ഹിന്ദു ആചാരപ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്ന് മനസിലാക്കിയ കുടുംബം ചന്ദ്രന്റെ മൃതദേഹം ജിസാനില്‍തന്നെ അടക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു.

സമ്മതപത്രം ജിസാന്‍ കെഎംസിസി ഉപാധ്യക്ഷന്‍ ഷമീര്‍ അമ്പലപ്പാറക്കാണ് കുടുംബം നല്‍കിയത്. ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം അബു ആരീഷ് ശ്മശാനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബെയ്ഷ് ഒഐസിസി ജനറല്‍ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേല്‍ മേല്‍നോട്ടം വഹിച്ചു. കോവിഡ് ജാഗ്രതാ നിര്‍ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും സ്‌പോണ്‍സറും മുനിസിപ്പല്‍ അധികൃതരും പങ്കെടുത്തു.  

ഇരുപത്തി അഞ്ചു വർഷമായി സഊദിയിലുള്ള ചന്ദ്രൻ കുടുംബത്തെ കൊണ്ട് വരാനായി ഫാമിലി വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു. കുടുംബത്തെ താമസിപ്പിക്കാനായി ഫാമിലി ഫ്‌ളാറ്റും എടുത്തു വെച്ചിരുന്നു. അതിനിടയിലാണ് ക്ഷണിക്കാത്ത അതിഥിയായി മരണം കടന്നു വരുന്നത്.

ബൈഷില്‍ വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു ചന്ദ്രൻ.മണ്ണാര്‍ക്കാട് ചാത്തന്‍ കുന്നില്‍ ഗോപാലന്റെയും ദേവകിയുടെയും മകനാണ് ചന്ദ്രൻ. ഊര്‍മ്മിളയാണ് ചന്ദ്രന്റെ ഭാര്യ. ജ്യോത്സന, ജ്യോതിഷ്എന്നിവർ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago