മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയയാള്ക്കും ലഗേജ് ലഭിച്ചില്ല
നീലേശ്വരം: മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയയാളുടെ ലഗേജ് ലഭിച്ചില്ലെന്നു പരാതി. ഷാര്‍ജയിലെ സ്വകാര്യ കമ്പനി മാനേജരായ തൈക്കടപ്പുറം റൗലത്ത് മന്‍സിലിലെ വി.പി.കെ ഖലീല്‍ എന്ന ഖലീലുല്‍ റഹ്മാന് ഖാരിഫിയുടെ ലഗേജാണ് ലഭിക്കാത്തത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മുംബൈയില്‍ വിമാനമിറങ്ങിയത്.
സ്പൈസ് ജെറ്റ് കമ്പനിയുടെ വിമാനത്തില്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നു മുംബൈയിലേക്കും തുടര്‍ന്ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വഴി മംഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. മുംബൈയില്‍ ഇറങ്ങി ലഗേജിനു കാത്തു നിന്നെങ്കിലും ഉടന്‍തന്നെ കണ്‍വെയര്‍ ബെല്‍റ്റ് പണിമുടക്കി. തുടര്‍ന്ന് ലഗേജ് ഇറെഗുലാരിറ്റി റിപ്പോര്‍ട്ടിന്റെ ഫോറം പൂരിപ്പിച്ചു നല്കാന് അധികൃതര്‍ ആവശ്യപ്പെട്ടു. ലഗേജുകള്‍ മംഗളൂരുവിലെത്തിച്ച് റോഡുമാര്‍ഗം വീട്ടുവിലാസത്തിലെത്തിക്കാമെന്നും വിവരം ഫോണില്‍ വിളിച്ചു പറയാമെന്നും അധികൃതര്‍ അറിയിച്ചിരുന്നതായി ഖലീല്‍ പറയുന്നു.
എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി, കെ.എം.സി.സി കാസര്‍കോട് ജില്ല ഷാര്‍ജാ കമ്മിറ്റി എന്നിവയുടെ വൈസ് പ്രസിഡന്റാണ് ഖലീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."