മകന് വിദേശത്ത് മടങ്ങിയ ദിവസം അമ്മ മരിച്ച നിലയില്‍
കോവളം: മകന് വിദേശത്തേക്ക് മടങ്ങിയ ദിവസം അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള വീട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ ശ്യാമളകുമാരി (67) യെയാണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുടെ പിടിയിലായിരുന്ന ശ്യാമളകുമാരി രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം മകന് ഷാജിക്കും മരുമകള്‍ രഞ്ജിനിക്കുമൊപ്പം കുടുംബ വീട്ടിലായിരുന്നു താമസം. ഇവരുടെ മകള്‍ ശശികല മലയിന് കീഴിലെ ഭര്‍തൃവീട്ടിലാണ് താമസം. മസ്കറ്റിലായിരുന്ന മകന് അവധികഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ തിരികെ മസ്കറ്റിലേക്ക് മടങ്ങിയിരുന്നു. മരുമകള്‍ രാവിലെ നെയ്യാറ്റിന്‍കരയിലേക്ക് പോയിരുന്നതായും പൊലിസ് പറഞ്ഞു. ഉച്ചക്ക് മൂന്ന് മണിയോടെ അയല്‍വാസി ഇവരെ തേടിയെത്തിയപ്പോഴാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഉറുമ്പരിച്ചിരുന്നു.
അയല്‍വാസികളാണ് ഇവര്‍ക്കാവശ്യമായ പരിചരണം നല്കി വന്നിരുന്നതെന്നും മക്കളും മരുമകളും ഇവരെ വേണ്ടരീതിയില്‍ പരിചരിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വിഴിഞ്ഞം പൊലിസ് എത്തി മൃതദേഹം പേസ്റ്റുമാര്ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."