HOME
DETAILS
MAL
ഹജ്ജ് ആദ്യ ഗഡു പണം അടയ്ക്കാനുള്ള സമയപരിധി അഞ്ചിന് അവസാനിക്കും
backup
April 01 2017 | 20:04 PM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ക്ക് ആദ്യ ഗഡു പണം അടയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ അഞ്ചിന് അവസാനിക്കും.
ആദ്യ ഗഡുവായ 81,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം അടച്ചതിനുശേഷം പേ-ഇന്‍ സ്ലിപ്പ് ഏപ്രില്‍ 13നകം ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. രണ്ടാം ഗഡുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം 11,197 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇവരില്‍ പത്തിലധികംപേര് യാത്ര റദ്ദാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുള്ള ട്രെയ്നിങ് ക്ലാസുകള്‍ ഏപ്രില്‍ അഞ്ചിന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."