വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി
നിലമ്പൂര്‍: പൊങ്ങല്ലൂരിനടുത്തു വാഹനാപകടത്തില്‍ മരിച്ച കുടുംബങ്ങള്‍ക്കു യാത്രാമൊഴി നല്കാന് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പൊങ്ങല്ലൂര്‍ ഇന്നോളം കണ്ടില്ലാത്ത ജനാവലിക്കാണ് എ.കെ.എം.എല്‍.പി സ്കൂള്‍ സാക്ഷിയായത്.
അഞ്ചു മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ എത്തിയതോടെ നാട്ടുകാര്‍ക്കും ദുഃഖം നിയന്ത്രിക്കാനായില്ല. പെരിന്തല്‍മണ്ണ ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന നസീറയുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് വടപുറത്തു കാത്തിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ആലുങ്ങല്‍ അക്ബര്‍ അലി, ശിഫ, ദിയ, ശിഫ ആയിഷ എന്നിവരുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സുകളും വടപുറത്ത് എത്തിയതോടെ അഞ്ചു മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ഒരുമിച്ച് ഒന്നേമുക്കാലോടെ സ്കൂളിലെത്തി. ഉച്ചയ്ക്ക് ഒന്നോടെതന്നെ ആയിരങ്ങളാണ് സ്കൂളിലും പരിസരങ്ങളിലും തടിച്ചുകൂടിയിരുന്നത്.
അക്ബര്‍ അലി, ദിയ, ശിഫ ആയിഷ, ശിഫ എന്നിവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും നസീറയുടേതു പെരിന്തല്‍മണ്ണയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നിലമ്പൂര്‍ സമസ്ത മുസാഅദ സെന്ററില്‍ മൃതദേഹങ്ങള്‍ കുളിപ്പിച്ച് കഫന്‍ ചെയ്തു.
പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെയും മൃതദേഹം കാണിക്കുന്നതിനായി കൊണ്ടുവന്നിരുന്നു. അഞ്ചു മൃതദേഹങ്ങളും ഒരുമിച്ചാണ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്.
നാട്ടുകാര്‍ക്കും തിക്കും തിരക്കും നിയന്ത്രിക്കാനായില്ല. മൂന്നു ഘട്ടങ്ങളിലാണ് മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചത്. ആലങ്ങാടന്‍ അബ്ദുല്‍ ഗഫൂര്‍, ശിഫയുടെ പിതാവ് അബ്ദുല്‍ മജീദ്, കരീം മാസ്റ്റര്‍ എന്നിവര്‍ ജനാസ നിസ്കാരത്തിനു നേതൃത്വം നല്കി.
അക്ബര്‍ അലിയുടെയും ശിഫയുടെയും മൃതദേഹങ്ങല്‍ പുള്ളിപ്പാടം ജുമാമസ്ജിദിലും ശിഫ ആയിഷയുടേതു ചെഞ്ചേരി പുളാട്ടിപ്പാറ ജുമാമസ്ജിദിലും നസീറയുടെയും ഫിദയുടെയും മയ്യിത്തുകള്‍ വാളോറങ്ങള് ജുമാമസ്ജിദിലും ഖബറടക്കി. ചികിത്സയിലായിരുന്ന പതിനൊന്നുകാരി മുഹ്സിന ഷെറിനും ഇന്നലെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."