HOME
DETAILS

കൊവിഡ്-19: ബഹ്‌റൈനില്‍ ഒരാള്‍ കൂടി മരിച്ചു; പുതിയ 55 രോഗികളില്‍ 41 പേര്‍ പ്രവാസികള്‍

  
Web Desk
April 08 2020 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3


മനാമ: ബഹ്‌റൈനില്‍ കൊവിഡ് -19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 70 വയസുള്ള ഒരു ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
അതിനിടെ കഴിഞ്ഞ ദിവസം രാത്രി വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 55 രോഗബാധിതരില്‍ 41 പേരും പ്രവാസി തൊഴിലാളികളാണെന്ന് കണ്ടെത്തി.
ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളുള്‍പ്പെടുന്ന ഇവരില്‍ മലയാളികളുണ്ടോയെന്നത് വ്യക്തമല്ല. അതേ സമയം 41 പേരും ഹിദ്ദ് മേഖലയിലെ പ്രവാസികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഹിദ്ദില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നേരത്തെ മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു.ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇവരെയെല്ലാം ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 341 ആണ്. ഇതില്‍ 3 പേര്‍മാത്രമാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. 5 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതിനകം 465 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട് നിയന്ത്രണവും ബോധവത്കരണവും തുടരുന്നതോടൊപ്പം രാജ്യത്ത് പല ഭാഗത്തും പൊതുയിടങ്ങളില്‍ ക്ലീനിംഗും ശക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago