നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും
കൊണ്ടോട്ടി: മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂള്‍ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും പി.ആര്‍ നാഥന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ ദിജു മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അധ്യാപകനുള്ള പി.ടി.എഫ്.എസ്.എം.സി ഉപഹാരം ദിജു സമ്മാനിച്ചു. വേള്‍ഡ് റൈറ്റേഴ്‌സ് ഫോറം, ബാംഗ്ലൂര്‍ മുഹമ്മദ് റഫി ഫൗണ്ടേഷന്‍, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ ഉപഹാരങ്ങള്‍ കൊണ്ടോട്ടി സി.ഐ. എം. മുഹമ്മദ് ഹനീഫ, കെ.ടി. റഹ്മാന്‍ തങ്ങള്‍, പ്രധാനാധ്യാപിക ഉഷക്കുട്ടി, ആര്‍.ഹുദ,പി.പി. അസ്‌ലഹ എന്നിവര്‍ സമര്‍പ്പിച്ചു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി.ടി. ബിച്ചിക്കോയക്ക് യാത്രയയപ്പ് നല്‍കി.
ബാലോത്സവത്തില്‍ പങ്കടുത്തവര്‍ക്കുളള ഉപഹാരം ജപ്പാനില്‍ നിന്നുള്ള മിഷാകോ കവാന സമ്മാനിച്ചു. മഠത്തില്‍ മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഇ.എം റഷീദ്, പി. അബ്ദുറഹ്മാന്‍, ചുക്കാന്‍ ബിച്ചു, സി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, മുഹമ്മദലി, മധുവായി സലീം, ടി.പി മൂസക്കോയ, നൗഷാദ് ചുള്ളിയന്‍, ഷെര്‍ജി ജോസ് സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി. ഹനീഫ സ്വാഗതവും കെ. ഹനീഫ നന്ദിയും പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. നവതീയം സുവനീര്‍ പ്രകാശനം ഒ.എം. കരുവാരക്കുണ്ട് റിട്ട.ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. കുഞ്ഞാലന്‍കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഇ.എം. ബിച്ചു അധ്യക്ഷത വഹിച്ചു. സി. അബ്ദുല്‍ ഷുക്കൂര്‍, ആലങ്ങാടന്‍ അബ്ദുറഹ്മാന്‍, കല്ലുങ്ങല്‍ ബഷീര്‍, ചുക്കാന്‍ ചെറിയ ബിച്ചു. അബ്ദുല്‍ ഹമീദ് കൊമ്മേരി, കെ. കൃഷ്ണന്‍, മുസ്തഫ, ഓടക്കല്‍ റഷീദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."