
തദ്ദേശ സ്ഥാപനങ്ങളുടെ ക്യൂ ബില്‍ തുക ലഭിക്കാന്‍ സമയമെടുത്തേക്കും 'ക്യൂ'വിലുള്ളത് 2,447 കോടി
സ്വന്തം ലേഖകന്‍
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിക്കാന്‍ ഇനിയും സമയ മെടുക്കുമെന്ന് ആശങ്ക.
സംസ്ഥാന ട്രഷറി ഡയറക്ടറുടെ പുതിയ നിര്‍ദ്ദേശമാണ് ഈ ആശങ്കയ്ക്കു കാരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി പ്രഖ്യാപിച്ച തുകയില്‍ നല്‍കാനുള്ള കുടിശ്ശിക 2447.26 കോടി രൂപയാണ്.2019- 20 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ബില്‍ പ്രകാരമുള്ള തുകയാണിത്.
പണം നല്‍കാതെ ക്യൂവിലേക്ക് മാറ്റിയ 69678 ബില്ലുകള്‍ക്ക് കൊടുത്ത് തീര്‍ക്കുവാനുള്ളതാണ് ഇത്രയും തുക. ഇത്രയും തുക 2019 - 20 വാര്‍ഷിക പദ്ധതിയില്‍ തന്നെ ചെലവഴിച്ചതായി കണക്കാക്കി മുന്‍ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ ഇത് വരെയും അറിയിച്ചിരുന്നത്.
ഇപ്രകാരം ഓരോ ട്രഷറിയിലും സമര്‍പ്പിച്ച ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റിയത് പ്രകാരമുള്ള സീനിയോറിറ്റി അനുസരിച്ച് ഉടനെ പണം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് ഒന്നാം ഗഡു അനുവദിച്ച് കൊണ്ട് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ട്രഷറിയിലെ ക്യൂ വിലുള്ള ബില്ലുകളുടെ തുക ഇതില്‍നിന്ന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന ട്രഷറി ഡയറക്ടര്‍ സംസ്ഥാനത്തെ മുഴുവന്‍ ട്രഷറി ഓഫിസര്‍മാര്‍ക്കും അയച്ച കത്ത് ഈ പ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
ട്രഷറികളില്‍ ക്യൂവിലുള്ള അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകളെല്ലാം ക്യൂ വില്‍ നിന്നൊഴിവാക്കി ഡി.ഡി.ഓമാര്‍ക്ക് (ഡ്രോയിംഗ് ആന്‍ഡ് ഡിസേ്ബഴ്‌സ് ഓഫിസര്‍) തിരിച്ച് നല്‍കാനും ഈ വിവരം എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് ട്രഷറി ഡയറക്ടറെ അറിയിക്കുവാനുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത് .ധനകാര്യ വകുപ്പില്‍നിന്ന് പ്രത്യേക ഇളവ് നല്‍കുന്ന ബില്ലുകള്‍ മാത്രമെ മാറി നല്‍കാവൂ എന്ന അറിയിപ്പും കത്തിലുണ്ട്.ട്രഷറിയിലെ ക്യൂവിലുണ്ടായിരുന്ന 69678 ബില്ലുകളില്‍ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകളെല്ലാം ബില്‍ ഡിസ്‌കൗണ്ട് സിസ്റ്റത്തിലേക്ക് ( ബി.ഡി-എസ്) മാറ്റുവാന്‍ വേണ്ടിയാണെന്നും കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ട്രഷറിയില്‍ ''ക്യൂ''വില്‍ കിടക്കുന്ന അഞ്ച് ലക്ഷത്തിന്റെ മുകളിലുള്ള ബില്ലുകളൊന്നും കരാറുകാര്‍ക്ക് പാസായി കിട്ടുകയില്ല എന്നതാണ് ഫലത്തില്‍ സംഭവിക്കാന്‍ പോവുന്നത്. മാത്രവുമല്ല ട്രഷറിയിലുള്ള ബില്ലുകളുടെ ട്രഷറി തല സീനിയോറിറ്റി നഷ്ടപ്പെടുകയും സംസ്ഥാന തല സീനിയോറിറ്റിയിലേക്കു മാറുകയും ചെയ്യും. ബി.ഡി.എസില്‍ ബാങ്ക് വഴി ബില്‍ തുക സ്വീകരിക്കുവാന്‍ സന്നദ്ധതയും അതിനുള്ള നിബന്ധനകള്‍ പാലിക്കുവാന്‍ കഴിവുള്ളവര്‍ക്കും മാത്രമെ ഈ സൗകര്യം പ്രയോജനപ്പെടുത്തുവാന്‍ കഴിയുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 7 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 7 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 7 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 7 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 7 days ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 7 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 7 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 7 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 7 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 7 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 7 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 7 days ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 7 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 7 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 7 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 7 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 7 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 7 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 7 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 7 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 7 days ago