ചെങ്കീരി കൊല്ലപ്പെടുന്നത് അന്വേഷിക്കണമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി
പാലക്കാട് : ചെങ്കീരി എന്നറിയപ്പെടുന്ന സ്ട്രൈപ്പ് നെക്ക്ഡ് റൂഡി മങ്കൂസ് നെല്ലിയാമ്പതിയില്‍ തെരുവുനായ്ക്കളാല്‍ കൊല്ലപ്പെട്ട സംഭവം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വന്യജീവി പാലകനും, നെമ്മാറ വനം ഡിവിഷണല്‍ ഫോറെസ്റ് ഓഫീസര്‍ക്കും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ പ്രോജെക്ട് ഓഫീസര്‍ എസ്. ഗുരുവായൂരപ്പന് കത്തയച്ചു.
ഇത്തരം സംഭവങ്ങള്‍ വനാതിര്‍ത്തികളില്‍ വ്യാപകമായി സംഭവിക്കുന്നത് വന്യജീവി ശോഷണത്തിന് കാരണമാകുമെന്നും, അത് പുള്ളിപ്പുലി പോലുള്ള വന്യജീവികളെ നാട്ടിലേക്ക് ആകര്‍ഷിച്ച് വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് കേരളത്തിലെ വേട്ട നായ്ക്കളാല്‍ കൊല്ലപ്പെട്ട ചെങ്കീരിയുടെ ചിത്രവും പത്രവാര്‍ത്തയും കൂടുതല്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. കര്‍ഷകന്റെ മിത്രമായ ചെങ്കീരികള്‍ ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിയായി ഐ.യു.സി.എന്‍.റെഡ് ഡാറ്റാ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാട്ടിന്‍പുറങ്ങളിലെ നെല്പാട ശേഖരങ്ങളിലാണ് കൂടുതലായും ഇവയെ കണ്ടുവരുന്നത്. ചെടികളെ ആക്രമിക്കുന്ന ശത്രു കീടങ്ങളെ ഒരു പരിധിവരെ ഭക്ഷണമാക്കി ഇല്ലായ്മ ചെയ്യുന്ന ഇവ കീടനാശിനി പ്രയോഗത്തിന്റെ ഇരകളായി മാറുന്നുമുണ്ട്. 2000 മീറ്റര്‍ പൊക്കമുള്ള വന മേഖലകളിലും ഇവയെ കണ്ടു വരുന്നുണ്ട്. ഇറച്ചിക്കും രോമത്തിനുമായ് വേട്ടക്കാര്‍ വ്യാപകമായി കൊന്നൊടുക്കുന്നുണ്ട് ഈ സാധുമൃഗത്തെ. ഈ അടുത്തകാലത്ത് കേരളത്തിലെ വിവിധ ഹാര്‍ഡ് വെയര്‍ കടകളില്‍ നിന്നും ഇവയുടെ രോമം കൊണ്ടുണ്ടാക്കിയ ബ്രഷുകള്‍ പിടിച്ചെടുത്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്തിരുന്നു.
പാലക്കാട് ജില്ലയിലും കീരിയെ കൊന്നതിന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ നാളിതുവരെ ബന്ധപ്പെട്ട പ്രതികളെ അറസ്റ് ചെയ്യുവാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ശക്തമായ നിയമ നടപടി ഇത്തരം കേസുകളില്‍ ഇല്ലാത്തതിനാല്‍, ഇപ്പോഴും ഈ ജീവികള്‍ വ്യാപകമായി കൊന്നൊടുക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."