റവന്യൂ ഡിവിഷന്‍ ഓഫിസ് തളിപ്പറമ്പില്‍ തന്നെ ആരംഭിക്കണമെന്ന് ആവശ്യം
തളിപ്പറമ്പ്: തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്കുകള്‍ക്കായി ജില്ലയില്‍ പുതുതായി അനുവദിച്ച റവന്യു ഡിവിഷന്‍ ഓഫിസ് തളിപ്പറമ്പില്‍ തന്നെ ആരംഭിക്കണമെന്ന് വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം നഗരസഭയിലും മറ്റ് മലയോര പഞ്ചായത്തുകളിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍ അറിയിച്ചു.
തളിപ്പറമ്പില്‍ ആവശ്യപ്പെട്ടത് 251 വാട്ടര്‍ കിയോസ്‌കുകളാണെങ്കിലും അനുവദിച്ചുകിട്ടിയത് 78 എണ്ണം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്ന പ്രവൃത്തികളില്‍ ബാക്കിയുള്ളത് നാളെ പൂര്‍ത്തിയാകും. 12 സ്ഥലങ്ങള്‍ ശുദ്ധജലം ശേഖരിക്കാന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ കൂടുതല്‍ ശ്രോതസുകള്‍ കണ്ടെത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
വൈതല്‍മലയില്‍ നിന്നു കുടിയാന്‍മല-ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്-മയ്യില്‍ വഴി കണ്ണൂരിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന ഏരുവേശി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം നാരായണന്റെ പരാതി ഡിപ്പോ മാനേജരുടെ ശ്രദ്ധയില്‍പെടുത്തും. പൂപ്പറമ്പ് കുടിവെള്ള പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെടും. കൊല്ലൂര്‍ മൂകാംബികയില്‍ നിന്നു കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസ് എക്‌സപ്രസ് ആക്കി മാറ്റാന്‍ സാധിക്കില്ലെന്നും പകരം ബസിന്റെ സമയത്ത് പയ്യന്നൂരില്‍ നിന്നു കണ്ണൂരിലേക്ക് ഓര്‍ഡിനറി ബസ് ഓടിക്കുന്നകാര്യം പരിഗണിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ ബസ്‌സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലത്തുനിന്നു മാറ്റി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇതിനകം തയാറാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ക്കൊപ്പം അനധികൃതമായി മന്ന സര്‍സയ്യിദ് കോളജ് ജങ്ഷന്‍ വരെയുള്ള എല്ലാവിധ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനും കൈയേറിയ സ്ഥലം വീണ്ടെടുക്കുന്നതിനും സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും. കരിവെള്ളൂര്‍-കാവുമ്പായി റോഡിന്റെ കൈയേറിയ പ്രദേശങ്ങള്‍ കണ്ടെത്താന്‍ സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. മെയിന്‍ റോഡില്‍ തെരുവ് കച്ചവടം ഒഴിപ്പിക്കപ്പെട്ടപ്പോള്‍ ഉപജീവനം നഷ്ടപ്പെട്ട ഒന്‍പത് പേര്‍ക്ക് കച്ചവട സൗകര്യം നല്‍കുന്നതിന് സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ 4ഃ4 വീതിയില്‍ മാത്രം കടകള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചു. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."