HOME
DETAILS

വിഴിഞ്ഞം: വ്യക്തികളെ കുറ്റക്കാരായി കാണാനാകില്ലെന്ന് കമ്മിഷന്‍

  
backup
June 06, 2018 | 9:24 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ നടപടികളില്‍ വ്യക്തികളെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്ന് അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കരാര്‍ നടപടികള്‍ കേന്ദ്ര നിര്‍ദേശങ്ങളുടെയും സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നതിനാലാണിതെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കമ്മിഷന്റെ നിരീക്ഷണം.പല തവണ നടക്കാതെപോയ പദ്ധതിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നുവെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഏതെങ്കിലും കമ്പനിക്ക് അനുകൂലമായ രീതിയില്‍ വ്യവസ്ഥകള്‍ മാറ്റിയിട്ടില്ല. അതേസമയം വിഴിഞ്ഞം തുറമുഖം സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്ന് 2010ല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ന്നുവന്ന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോവുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അഭിഭാഷകന്‍ വാദിച്ചു. കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പും കമ്മിഷന്‍ മുന്‍പാകെ അറിയിച്ചു. കമ്മിഷന്‍ സിറ്റിങ് ഇന്നും തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  3 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  3 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  3 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  3 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  3 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  3 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  3 days ago