തീരമേഖലയോട് പിണറായി സര്‍ക്കാറും നിയമസഭാ സമാജികരും അവഗണന കാണിക്കുന്നു: ടി. എന്‍ പ്രതാപന്‍
വാടാനപ്പള്ളി : ജില്ലയിലെ തീരമേഖലയോട് പിണറായി സര്‍ക്കാറും തീരമേഖലയിലെ നിയമസഭാ സമാജികരും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും ഇത് തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്നും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.
രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ഏങ്ങണ്ടിയൂര്‍ ഏഞ്ഞായ് അഴിമുഖം ദ്വീപിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങളെ സംരക്ഷിക്കുക, വീട് തകര്‍ന്നവര്‍ക്ക് വാസയോഗ്യമായ വീട് നല്‍കുക, അടിയന്തിര കടല്‍ഭിത്തി നിര്‍മാണം നടത്തുക, എം.എല്‍.എയുടെ തീരമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏങ്ങണ്ടിയൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതാപന്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കടല്‍ഭിത്തി നിര്‍മിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കാത്ത സ്ഥലം എം.എല്‍.എയുടെ നടപടി തീരദേശ വാസികളോടുള്ള കടുത്ത വഞ്ചനയാണെന്നും പ്രതാപന്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കാര്യാട്ട് അധ്യക്ഷനായി.
ഇര്‍ഷാദ് കെ.ചേറ്റുവ, സി. എ ഗോപാലകൃഷ്ണന്‍, കെ.എ മുഹമ്മദ് റഷീദ്, യു.കെ.സന്തോഷ്, എ.സി.സജീവ് ,സുചിത്ര രാധാകൃഷ്ണന്‍ സംസാരിച്ചു. എം.കെ സത്യ കാമന്‍, ഷഹസാദ് കൊട്ടിലിങ്ങല്‍, സാലിഷ്, സുചിത ശിവശങ്കരന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."