
ജോര്‍ദാനില്‍ പ്രക്ഷോഭം ശക്തമാവുന്നു
അമ്മാന്: നികുതി പരിഷ്കരണ ബില്ലിനെതിരേ ജോര്‍ദാനില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തമാവുന്നു. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി തൊഴിലാളി യൂനിയനുകളും രംഗത്തെത്തി. രാജ്യത്ത് പൊതുപണിമുടക്ക് നടത്താന്‍ യൂനിയനുകള്‍ തീരുമാനിച്ചു. നികുതി പരിഷ്കരണത്തില്‍ പുനപ്പരിശോധന നടത്തുമെന്ന രാജാവിന്റെ തീരുമാനം ഗുണപരമാണെന്നും എന്നാല്‍ ബുധനാഴ്ച നടത്തുന്ന പൊതു പണിമുടക്കില്‍ മാറ്റമില്ലെന്നും തൊഴിലാളി യൂനിയനുകള്‍ വ്യക്തമാക്കി.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തെങ്കിലും സമരത്തില്‍ നിന്ന് പിന്‍വാങ്ങാതെ നഗരങ്ങളില്‍ ഇരുന്നുള്ള പ്രതിഷേധം തുടരുകയാണ്. നികുതി പരിഷ്കരണം പൂര്‍ണമായും പിന്‍വലിക്കുക, മന്ത്രി സഭ പുനഃസംഘടിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ചൊവ്വാഴ്ച നോമ്പ് തുറക്ക് ശേഷം രാജ്യ തലസ്ഥാനമായ അമ്മാനില്‍ നടന്ന വന്‍ റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികളില്‍ നിന്നുള്ള മാറ്റമാണ് തങ്ങളുടെ ആവശ്യമെന്നും കേവലം പ്രധാനമന്ത്രിയുടെ മാറ്റമല്ലെന്നും സര്‍വകലാശാല വിദ്യാര്‍ഥിയായ അഹമദ് അബ്ദു ഗസ്സാല്‍ പറഞ്ഞു. മന്ത്രിസഭയിലെ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ജോര്‍ദാന്‍ പ്രധാനമന്ത്രിയായി മുന്‍ വേള്‍ഡ് ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ഉമര്‍ അല്‍ റസ്സാസ് ചുമതലയേറ്റു. റസ്സാസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് അബ്ദുല്ല രാജാവ് ഔദ്യോഗികമായി നിര്‍ദേശിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരണം, നികുതി പരിഷ്കരണം പുനഃപരിശോധിക്കുക തുടങ്ങിയ ദൗത്യങ്ങളും റസ്സാസിനെ ചുമതലപ്പെടുത്തിയിരുന്നു.
നികുതി പരിഷ്കരണത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതിനു പിറകെ മുന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവച്ചിരുന്നു. അബ്ദുല്ല രാജാവിന്റെ കൂടി നിര്‍ദേശ പ്രകാരമായിരുന്നു രാജി. പുതിയ സര്‍ക്കാര്‍ രാജ്യത്തെ നികുതി സംവിധാനത്തെ കുറിച്ചു സമ്പൂര്‍ണമായ പുനഃപരിശോധനന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് രാജാവ് അറിയിച്ചു. പുതിയ ആദായ നികുതി നിയമത്തെ കുറിച്ച് ധനകാര്യ സ്ഥാപനങ്ങളുമായും പൗരസാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുക.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ആദായ നികുതി പരിഷ്കരണത്തിലും പ്രതിഷേധിച്ച് ദിവസങ്ങളായി ജോര്‍ദാനില്‍ വന്‍ ജനകീയ പ്രക്ഷോഭമാണു നടക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി, അഭയാര്‍ഥിപ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹാനി അല്‍ മുല്‍കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സാമ്പത്തിക പരിഷ്കരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതിയില്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി. ഇന്ധനവിലയില്‍ അഞ്ചിരട്ടിയാണു വര്‍ധനയുണ്ടായത്. വൈദ്യുതിനിരക്കും കൂട്ടി. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടി(ഐ.എം.എഫ്)ന്റെ പിന്തുണയോടെയായിരുന്നു ഈ പരിഷ്കരണങ്ങളെല്ലാം. എന്നാല്‍, 130 അംഗ പാര്‍ലമെന്റില്‍ 78 പേരും ബില്ലിെന പിന്തുണച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 5 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 9 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 18 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 26 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 31 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 40 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago