ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; ഇസ്‌റാഈലിനെതിരേ കളിക്കില്ലെന്ന് അര്‍ജന്റീന
ബ്യൂണസ് അയേഴ്‌സ്: പ്രതിഷേധങ്ങള്‍ക്കും കാംപയ്‌നിങും ഫലം കണ്ടു. അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇസ്‌റാഈലിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍മാറി. ജറൂസലേമില്‍ നടക്കാനിരുന്ന മത്സരം റദ്ദാക്കിയതായി ഇസ്‌റാഈല്‍ എംബസി സ്ഥിരീകരിച്ചു.
ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി അര്‍ജന്റീന- ഇസ്‌റാഈല്‍ മത്സരം ജറൂസലേമില്‍ സംഘടിപ്പിച്ചതിനെതിരേ ഫലസ്തീന്‍ ഫുട്‌ബോള്‍ അധികൃതര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ മാസം ഒന്‍പതിനായിരുന്ന മത്സരം തീരുമാനിച്ചിരുന്നത്. ഒപ്പം ലോകമെമ്പാടും സമൂഹ മാധ്യമങ്ങളിലൂടെയും ഫുട്‌ബോള്‍ പ്രേമികള്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്.
അര്‍ജന്റീന കളിച്ചാല്‍ മെസ്സിയുടെ പത്താം നമ്പര്‍ ജേഴ്‌സികളും ചിത്രങ്ങളും കത്തിച്ചുകളയാന്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ തലവന്‍ ജിബ്‌രില്‍ രജൗബ് ആഹ്വാനം ചെയ്തതയും ശ്രദ്ധേയമായിരുന്നു.
സൗഹൃദം എന്തെന്നറിയാത്ത ഇസ്‌റാഈലുമായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയ്ക്കും കത്തയക്കുകയും ചെയ്തു.
ഗസയില്‍ അശാന്തമായ അന്തരീക്ഷം തുടരുകയും കുട്ടികളടക്കമുള്ള ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്‌റഈല്‍ വന്‍തോതില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അര്‍ജന്റീന കളിക്കാനെത്തുന്നത് ഇസ്‌റാഈല്‍ രാഷ്ട്രീയമായി മുതലെടുക്കുമെന്ന നിരീക്ഷണങ്ങള്‍ നേരത്തെ വന്നിരുന്നു. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അര്‍ജന്റീന ടീം മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."