ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം: പ്രദേശം കര്‍ശന നിയന്ത്രണത്തിലേക്ക്,പഴം പച്ചക്കറി കടകളടക്കം അടച്ചിടാന്‍ ഉത്തരവ്
മുംബൈ: ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ഒരാള്‍ക്കൂടി മരിച്ചു. മുംബൈ കെ.ഇ.എം ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി.കര്‍ശന ജാഗ്രതയുടെ ഭാഗമായി ധാരാവിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.പഴം പച്ചക്കറി കടകളടക്കം പൂട്ടാന്‍ കോര്പ്പറേഷന് ഉത്തരവിട്ടു.നാഷണല്‍ സ്പോര്‍ട്സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയം ക്വാറന്റൈന് സെന്ററാക്കി.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1297 ആയി ഉയര്‍ന്നു. 12 മണിക്കൂറിനിടെ 162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 143 കേസുകളും മുംബൈയിലാണ്.അതേ സമയം സമൂഹ വ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്.
അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 15ലക്ഷം പേരാണ് ധാരാവിയില്‍ താമസിക്കുന്നത്.ധാരാവിയിലെ ഡോ.ബലിനഗര്,വൈഭവ് അപ്പാര്‍ട്മെന്റ്,മുകുന്ദ് നഗര്‍,മദീന നഗര്‍ എന്നിവിടങ്ങള്‍ കൊവിഡ് ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."