തമിഴ്‌നാട്ടില്‍ പുതുതായി 96 കൊവിഡ് കേസുകള്‍: രോഗബാധിതരുടെ എണ്ണം 834 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 96 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 834 ആയതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
ഇതില്‍ 84 പേര്‍ നിസാമുദ്ദിന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.മറ്റ് 12 രോഗികളില്‍ മൂന്നുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചത് വഴിയും എട്ടുപേര്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും മറ്റൊരാള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുമാണ്.വ്യാഴാഴ്ച, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈറോഡിലാണ്, 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെന്നൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്.നിസാമുദ്ദിന്‍ സമ്മേളനം കഴിഞ്ഞെത്തിയ 1480 പേര്‍ സംസ്ഥാനത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.അതേ സമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ തീവ്രത കണക്കിലെടുത്ത് വേണ്ട നടപടിയെക്കുറിച്ച് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി
കെ. പളനിസ്വാമി പറഞ്ഞു.പകര്‍ച്ചവ്യാധിയുടെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനമെന്നും മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."