HOME
DETAILS

മുറതെറ്റാതെ വ്രതാനുഷ്ഠാനം പുണ്യമാസത്തിന്റെ നിര്‍വൃതിയില്‍ സജീവ്

  
backup
July 04 2016 | 02:07 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%be

കോഴിക്കോട്: പുണ്യമാസത്തിന്റെ നിര്‍വൃതിയിലാണ് ബാലുശ്ശേരി എകരൂര്‍ ആരപ്പറ്റ സജീവ്. ഇന്നലെ വരെയുള്ള എല്ലാ നോമ്പും നോറ്റു. വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ സജീവ് മുറതെറ്റിക്കാതെയാണ് വ്രതമനുഷ്ഠിക്കുന്നത്. ആദ്യമായിട്ടാണ് നോമ്പ് നോല്‍ക്കുന്നതെങ്കിലും സജീവന് ഒരു പ്രായസവുമില്ല. ഭാര്യ രജിലയുടെയും കൂട്ടുകാരുടെയും അകമൊഴിഞ്ഞ പിന്തുണയും സജീവനുണ്ട്. ഇദ്ദേഹത്തിന്റെ ശീലം പിന്തുടര്‍ന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ജനൂസ് ജീവനും നോമ്പെടുക്കുന്നുണ്ട്.
എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് ഭക്ഷണം കഴിച്ചാണ് സജീവ് നോമ്പെടുക്കാനായി തയാറെടുക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ഊണായിരുന്നു കഴിച്ചിരുന്നതെങ്കില്‍ പിന്നീട് കഞ്ഞി മാത്രമാണ് കഴിക്കാറുള്ളതെന്ന് സജീവ് പറയുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും വിളിച്ചുവരുത്തി നോമ്പുതുറ നടത്താറുണ്ടെന്നും എല്ലാവരുടെയും സന്തോഷമാണ് എനിക്കെല്ലാമെന്നും സജീവ് പറഞ്ഞു. ചെറുപ്രായത്തില്‍ കൂടത്തായി അമ്പലമുക്ക് ഭാഗത്തുള്ളവര്‍ നോമ്പ് തുറക്കുമ്പോള്‍ 30 ദിവസവും വിഭവങ്ങള്‍ തങ്ങളുടെ തറവാട്ടില്‍ എത്തിക്കാറുണ്ടെന്നും സജീവ് ഓര്‍ത്തെടുക്കുന്നു. ആ ഓര്‍മകളും തനിക്ക് മുതല്‍ക്കൂട്ടായുണ്ട്.
മഹത്തായ വ്രതത്തിലുടെ ലഭിക്കുന്ന ജീവിത സന്ദേശവും ഇസ്‌ലാമിക കാഴ്ചപ്പാടുകളോടുള്ള താല്‍പര്യവുമാണ് ഇതിനു പ്രചോദനമായത്. മനസും ശരീരവും സ്വയം നിയന്ത്രിക്കാനും നന്നാക്കാനും വിശക്കുന്നവന്റെ വേദനകള്‍ മനസിലാക്കാനും വ്രതത്തിലൂടെ കഴിയും. വ്രതം കാരണം കാലിലെ നീര്‍ക്കെട്ട് ഉള്‍പ്പെടെയുള്ള രോഗം വരെ മാറിയെന്നും സജീവ് പറയുന്നു. ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയ ശേഷം ബാങ്ക് വിളിക്കുന്നതോടെ നാരങ്ങാ വെള്ളവും തരിക്കഞ്ഞിയും കുടിച്ച് നോമ്പ് തുറക്കുതാണ് സജീവന്റെ ശൈലി. അടുത്ത തവണ ഭാര്യ രജിലയും മക്കളും ഉള്‍പ്പെടെ വ്രതത്തിനായി തയാറെടുക്കുമെന്നും സജീവ് പറഞ്ഞു. ജിത്തു ജീവന്‍, ജിശാന്ത് ജീവന്‍ എന്നിവരാണ് മറ്റു മക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  20 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago