പുഴകളും തോടുകളും ഭൂമിയുടെ നാഡി-ഞരമ്പുകള്‍: എം.എ റഹ്മാന്‍
ബേക്കല്‍: പുഴകളും തോടുകളും ഭൂമിയുടെ നാഡി ഞരമ്പുകളാണെന്നും അതു നിലച്ചാല്‍ മണ്ണിന്റെ ആര്‍ദ്രതയും ജൈവഘടനയും ആവാസ വ്യവസ്ഥിതിയും നശിച്ചു മരുപ്രദേശമാകുമെന്ന് പ്രൊഫ. എം.എ റഹ്്മാന്‍. നാട്ടിലെ ഖര- ജൈവ മാലിന്യങ്ങള്‍ തള്ളാനുള്ള ഒരിടമായിട്ടും സ്വാര്‍ഥതക്കു വേണ്ടി വെട്ടിപ്പിടിക്കാനും കൈയേറ്റം നടത്താനുമുള്ള സ്ഥലമായും പുഴയെ കാണുന്ന മനുഷ്യര്‍ അതിനെ ബലാല്‍ക്കാരം ചെയ്യുകയാണെന്നും അവര്‍ക്കെതിരേ മുസ്്‌ലിം ലീഗ് നടത്തുന്നത് പ്രവാചക വചനങ്ങളും ഖുര്‍ആനും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ധര്‍മ സമരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ബേക്കല്‍ പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ബേക്കല്‍ പുഴയുടെ തീരത്ത് സംഘടിപ്പിച്ച പുഴസംരക്ഷണ പരിപാടിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ കരയിലെ മണ്ണൊലിപ്പ് തടഞ്ഞ് പാര്‍ശ്വം സംരക്ഷിച്ചു നിര്‍ത്തുന്നതിനായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പുഴക്കരയില്‍ മുളത്തൈകള്‍ വെച്ചുപിടിപ്പിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര മുഖ്യസ്ഥാനികന്‍ പാണം ആയത്താര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ പരിസരങ്ങളിലായി 500ഫലവൃക്ഷങ്ങളും ഔഷധ തണല്‍മരങ്ങളും വച്ചുപിടിപ്പിച്ചു. ഇമാമുമാരും ക്ഷേത്ര സ്ഥാനികരും നേതൃത്വം നല്‍കി.
ബേക്കല്‍ ജങ്ഷനില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സദസ് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗിന്റെ ബേക്കല്‍ പുഴസംരക്ഷണ പദ്ധതിരേഖ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഏറ്റുവാങ്ങി.
എ.ബി ഷാഫി, മൂസ ബി. ചെര്‍ക്കള, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍, കാസര്‍കോട് പ്രസ് ക്ലബ്് പ്രസിഡന്റ് ടി.എ ഷാഫി, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ഹമീദ് മാങ്ങാട്, കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, ഹുസൈനാര്‍ തെക്കില്‍, സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് തൊട്ടി, എം.ജി ആയിഷ, കെ.കെ കുഞ്ഞിരാമന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ രണ്ടായിരം തൈകള്‍ പഞ്ചായത്ത്, ശാഖാ കമ്മിറ്റികള്‍ നട്ടുപിടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."