തുരുത്തി ദേശിയപാത വിരുദ്ധസമരം 43ാം ദിവസത്തിലേക്ക്: പഠനം ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ പട്ടിണി സമരം നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തോടനുബന്ധിച്ച് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പാപ്പിനിശ്ശേരി തുരുത്തി കോളനിവാസികളുടെ സമരം പുതിയ തലത്തിലേക്ക്. പഠനം പോലും ഉപേക്ഷിച്ച് കോളനിയിലെ വിദ്യാര്‍ഥികള്‍ കൂടി സമരമുഖത്തേക്കിറങ്ങിയാണ് തുരുത്തിയില്‍ സമരം ശക്തമാക്കിയത്.
പഠനത്തോടൊപ്പം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചാണ് പത്തോളം കുട്ടികള്‍ സമരത്തിലേക്കിറങ്ങിയത്. ഇന്നലെ രാവിലെ പത്തു മുതല്‍ ആരംഭിച്ച പട്ടിണി സമരം വൈകിട്ട് അഞ്ചുവരെ തുടര്‍ന്നു.
കോഴിക്കോട് കെ.എം.സി.ടി കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥിനി അനുപമ അനില്‍കുമാര്‍, പ്ലസ് ടു വിദ്യാര്‍ഥിനി നിമ വേലായുധന്‍, പത്താംതരം കഴിഞ്ഞ വിദ്യാര്‍ഥികളായ ടി. സ്‌നോവിയ, പി.പി അമല്‍, പത്താംതരം വിദ്യാര്‍ഥി ടി. അഭിരാം, ഒമ്പതാംതരം വിദ്യാര്‍ഥി അനശ്വര വേലായുധന്‍, അശ്വതി വേലായുധന്‍, ഏഴാംതരം വിദ്യാര്‍ഥി ടി. ഷോണിമ, ആറാംതരം വിദ്യാര്‍ഥികളായ സി.എസ് പൂജ, പി. അനുചന്ദ്, എന്നിവരാണ് പട്ടിണി സമരത്തില്‍ പങ്കെടുത്തത്.
ഒഴിപ്പിക്കല്‍ ഭീഷണിക്കെതിരേ നിലവില്‍ നിരവധി സമര പ്രക്ഷോഭ പരിപാടികള്‍ കോളനിയില്‍ നടന്നുകഴിഞ്ഞു. ഇതിനു തുടര്‍ച്ചയാണ് പുതിയ സമരം. ഇന്നു പകല്‍ മുഴുവന്‍ സമരപന്തലില്‍ പട്ടിണി കിടന്ന് പ്രതിഷേധിക്കാനാണ് കുട്ടികളുടെ തീരുമാനം.
പഠനം ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ദേശീയപാത ബൈപാസിനായി കുടിയൊഴിപ്പിക്കുന്നതിനെതിരേ തുരുത്തി കോളനി സമരസമിതി നടത്തുന്ന കുടില്‍കെട്ടി സമരം 42 ദിവസം പിന്നിട്ടു. ഇതേ പന്തലില്‍ തന്നെയാണ് കുട്ടികള്‍ സമരം നടത്തിയത്. കോളനി ഒഴിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് വിവിധ ദലിത് സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കോളനി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ തുടര്‍ച്ചയായി 11ന് ദേശീയപാത ഉപരോധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളുടെ പട്ടിണിസമരം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അനുപമ അനില്‍കുമാര്‍ അധ്യക്ഷനായി.
നിശില്‍ കുമാര്‍, കെ. സിന്ധു, പത്മനാഭന്‍ മൊറാഴ, രമേശന്‍, ഷാഫി, പനയന്‍ കുഞ്ഞിരാമന്‍, സതീശന്‍ പള്ളിപ്പുറം, എം.കെ ജയരാജന്‍, ടി. ഭദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."