HOME
DETAILS
MAL
യു.എ.ഇയില്‍ രണ്ട് കൊവിഡ് മരണം കൂടി
backup
April 10 2020 | 13:04 PM
ദുബായ്: യു.എ.ഇയില്‍ രണ്ടുപേര്‍ കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചു. ഒരു ഏഷ്യന്‍ രാജ്യക്കാരനും അറബ് പൗരനുമാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ്-19 മരണസംഖ്യ 14 ആയി. പുതുതായി 331 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം ഇതോടെ 2990 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി രണ്ട് ദിവസം കൊണ്ട് 40,000 പേരിലാണ് ടെസ്റ്റ് നടത്തിയത്.
29 പേര്‍ക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗമുക്തമായവരുടെ എണ്ണം 268 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."