ബെവ്‌കോ വില്‍പന കേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പഞ്ചായത്തംഗം
കാഞ്ഞിരപ്പള്ളി: ടൗണിലെ ബിവറേജസ് കോര്‍പറേഷന്റെ വില്‍പന കേന്ദ്രം അഞ്ചിലിപ്പയില്‍ റോഡരികിലുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ അഞ്ചിലിപ്പ വാര്‍ഡംഗം റോസമ്മ ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.
രാവിലെ നൂറുകണക്കിന് സ്ത്രികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സമരം പൊലിസ് ഇടപ്പെട് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ പിന്‍ വാങ്ങിയില്ല. അഞ്ചിലിപ്പയിലുള്ള മണിമല റോഡരികില്‍ സ്വകാര്യ വ്യക്തി പുതിയതായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ബിവറേജ് ആരംഭിക്കാനൊരുങ്ങുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മുതല്‍ ജനകീയ സമരം ആരംഭിച്ചത്. ഇന്നലെ ഈ സ്ഥാപനത്തില്‍ അനധികൃതമായി മദ്യം വാഹനത്തില്‍ എത്തിച്ചതായി വിവരം കിട്ടിയതോടെ നാട്ടുകാര്‍ ഒന്നടങ്കം സ്ഥാപനം ഉപരോധിച്ച് പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
ഉച്ചയോടെ എരുമേലിയില്‍ നിന്നും എക്‌സൈസ് എത്തി. തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലം സ്ഥാപനം തുറന്നപ്പോള്‍ നൂറ് കണക്കിന് പെട്ടികളില്‍ മദ്യവും കംപ്യൂട്ടറും വില്‍പ്പനക്കാവശ്യമാകുന്ന പേപ്പറുകളും കണ്ടെടുത്തു.
ഇവിടെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ബിവറേജസ് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സും അനുബന്ധ സര്‍ട്ടിഫിക്കറ്റും ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്് എക്‌സൈസ് അധികാരികള്‍ പറഞ്ഞു.
ലൈസന്‍സ് ഇല്ലാതെ അനധികൃതമായി മദ്യം സൂക്ഷിച്ചതിനെതിരേ കേസെടുത്തതോടെയാണ് ജനങ്ങള്‍ തല്‍ക്കാലം സമരത്തില്‍ നിന്നും പിന്‍വലിഞ്ഞത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനു എ എസ്, സീനിയര്‍ ഓഫിസര്‍മാരായ അഭിലാഷ്, രതീഷ്, ജപ്പാന്‍, പൊന്‍കുന്നം സിഐ മനോജ് കുമാര്‍ എ.സി, എസ്.ഐ സുരേഷ് കെ.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം പിടിച്ചെടുത്തത്. വാര്‍ഡംഗങ്ങളായ റോസമ്മ ടീച്ചര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്, വാര്‍ഡംഗം റിജോ വാളാന്തറ, അപ്പച്ചന്‍ വെട്ടിത്താനം,സുരേഷ് ഇ.എ, ജോജോ, മതമേലധ്യഷന്മാര്‍, സന്നദ്ധ സംഘടനകള്‍ ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."