പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡിമാരെ തിരഞ്ഞെടുക്കാന്‍ അഭിമുഖ പരീക്ഷ
തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനും, മികച്ചവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചമാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡിമാരെ തിരഞ്ഞെടുക്കാന്‍ അഭിമുഖ പരീക്ഷയ്ക്ക് സംസ്ഥാന വ്യവസായവകുപ്പ് തയാറെടുക്കുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെ.എം.എം.എല്‍, മലബാര്‍ സിമന്റ്‌സ്, സിഡ്‌കോ, കിന്‍ഫ്ര, കെല്‍ട്രോണ്‍, തുടങ്ങി വ്യവസായവകുപ്പിനു കീഴിലുള്ള 45 ഓളം പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡിമാരെയാണ് ഇത്തരത്തില്‍ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുക.
നിയമനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയ പരിഷ്‌കാരമെന്നാണ് വകുപ്പിന്റെ വിശദീകരണം. അഭിമുഖ പരീക്ഷയ്ക്ക് അനുമതി നല്‍കി വ്യവസായവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള റീഹാബിനാണ് അഭിമുഖ പരീക്ഷയുടെ ചുമതല. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡിയാകാന്‍ പല സ്വാധീനവുമുപയോഗിച്ച് മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ഓഫിസ് കയറിയിറങ്ങുകയാണ് പലരും. അഴിമതി ആരോപണമുള്ളവരെ അഭിമുഖത്തില്‍ ക്ഷണിക്കില്ല. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കും. ഇക്കാര്യം വ്യവസായവകുപ്പ് സെക്രട്ടറിയോട് മന്ത്രിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."