കൊവിഡ്-19: സഊദിയിൽ 3 വിദേശികളടക്കം അഞ്ചു മരണം, വൈറസ് ബാധിതർ നാലായിരം കവിഞ്ഞു
റിയാദ്: സഊദിയിൽ വൈറസ് ബാധയേറ്റു അഞ്ചു പേർ കൂടി മരണത്തിനു കീഴടങ്ങിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടവരിൽ മൂന്ന് പേർ വിദേശികളാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 51 ആയി ഉയർന്നു. വൈറസ് ബാധിതരുടെ എണ്ണം നാലായിരം കവിയുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച പുതുതായി 382 വൈറസ് ബാധ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ വൈറസ് ബാധിതർ നാലായിരം കവിഞ്ഞത്. നിലവിൽ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 4033 ആയതായാണ് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ന് 35 പേര്‍ക്കാണ് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മദീനയില്‍ മൂന്ന് വിദേശികളടക്കം നാല് പേരും ജിദ്ദയില്‍ ഒരു സ്വദേശി പൗരനുമാണ് മരിച്ചത്.
#الصحة تعلن عن تسجيل (382) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (5) حالات وفيات رحمهم الله، وتسجيل (35) حالة تعافي ليصبح مجموع الحالات المتعافية (720) حالة ولله الحمد. pic.twitter.com/Z96uTRmNug
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 11, 2020
മക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ സ്ഥിരീകരിക്കപ്പെട്ടത്. 131 വൈറസ് ബാധയാണ് ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മദീനയിൽ 95 കേസുകളും സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ റിയാദിൽ 76, ജിദ്ദ 50, ദമാം 15, യാമ്പു 05, സബ്ത് അൽ അലായ, ഹുഫൂഫ് (03 പേർ വീതം), ഖോബാർ, ത്വായിഫ്, മൈസാൻ, അൽ ഷംലി (ഓരോ കേസുകൾ) എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ മക്ക, മദീന,റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നതായാണ് സൂചനകൾ. നിലവിലെ പ്രധാന നഗരികളിലെ വൈറസ് ബാധിതരുടെ എണ്ണം ഇങ്ങനെയാണ്. റിയാദ്: 1106, മക്ക: 852, മദീന 593, ജിദ്ദ: 581, ഖത്വീഫ് 186, ദമാം 180, തബൂക് 84, ഹുഫൂഫ് 58, ത്വായിഫ് 51, ഖോബാർ 42, ദഹ്റാൻ 41 എന്നിങ്ങനെയാണ് പ്രധാന നഗരികളിലെ വൈറസ് ബാധിതർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."