എന്റെ അമ്മക്ക് വേണ്ടി ഒരു പെയ്ന്റിംഗ്
തുപോലുള്ള ഒരു പ്രഭാതത്തില്‍, ഞങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന രീതിയില്‍ എനിക്കും എന്റെ ഒരു ഗ്ലാസ് കാപ്പിക്കുമിടയില്‍ എന്റേതായ എല്ലാ ഓര്‍മകള്‍ പരക്കുകയും വട്ടമിടുകയും ചെയ്തു.
അമ്മയ്ക്ക് വേണ്ടി ഞാന്‍ വരച്ച പെയിന്റിങ്ങിന് മുന്നില്‍ ഞാന്‍ നിന്നു... അവരാണ് ഈ സ്ഥലത്തേക്ക് കുടിയേറിപ്പാര്‍ത്തതും അവരുടെ നെഞ്ചിലെ ചൂടില്‍ നിന്നും വാക്കുകളില്‍ നിന്നും മാറി ഒരു പുതിയ വീട് സമ്മാനിച്ചതും...
ഈ പെയിന്റിങ്ങിന് മുന്നില്‍ നില്‍ക്കുമ്പോള്‍ എന്റെ വിവരണം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല...!
എന്റെ അമ്മയുടെ കൈകള്‍ പുറത്തുവന്ന് എന്നെ അവരുടെ നെഞ്ചിലേക്ക് ചേര്‍ത്തു.
എങ്ങനെയെന്ന് എനിക്കറിയില്ല....
അമ്മ എന്നെ ആ പെയിന്റിങ്ങിലേക്ക് ചേര്‍ത്തുവച്ചു...
ഞാന്‍ അവരോടൊപ്പം ഞങ്ങളുടെ പഴയ വീടിന്റെ മുറ്റത്തേക്ക് കാപ്പി കുടിക്കാന്‍ പോയി.
അമ്മ എല്ലാ കാര്യങ്ങളും എന്നോട് ചോദിച്ചു.
നിനക്ക് സുഖമല്ലേ....?
കുഴപ്പമൊന്നുമില്ലല്ലോ....?
എനിക്ക് അമ്മയോട് കളവ് പറയാനും കഴിഞ്ഞില്ല.
കുറച്ച് കഴിഞ്ഞ് ഞാന്‍ പെയിന്റിങ്ങില്‍ നിന്ന് പുറത്തുവന്നു....
എങ്ങനെയെന്ന് എനിക്കറിയില്ല.
ഈ സമയം എന്റെ പേനയും പുസ്തകവും എടുത്ത് അമ്മക്ക് എഴുതി....
എന്റെ പ്രിയപ്പെട്ട അമ്മേ...
ഈ വാക്കുകള്‍ നിങ്ങള്‍ക്ക് എഴുതുന്നതിനു മുന്‍പ് ഞാന്‍ വളരെയധികം മടിച്ചു.
പക്ഷേ ഞാന്‍ പൂര്‍ണതയ്ക്കായി കാത്തിരിക്കുകയാണെങ്കില്‍, ഒരു അക്ഷരവും എഴുതുമായിരുന്നില്ല...
ഞാന്‍ കടലില്‍ സഞ്ചരിച്ചപ്പോഴെല്ലാം ചാഞ്ഞ നിങ്ങളുടെ ഊഷ്മളമായ നെഞ്ച് എനിക്ക് റോസാപൂവിന്റെ ഭൂമികയായിരുന്നു. നിരാശ ഞാനതില്‍ കണ്ടിട്ടേയില്ല.
നിങ്ങളുടെ വിളിയും പ്രോത്സാഹനവും മോശെ പ്രവാചകന്റെ വടിയായിരുന്നു.
ഞാനതില്‍ ചായുകയും, എന്റെ സങ്കടത്തെ തല്ലിക്കൊഴിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതമാകുന്ന ഈ വലിയ സമുദ്രത്തില്‍ എനിക്ക് വഴികളും മാര്‍ഗങ്ങളും തുറന്നത് അതാണ്...
എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ കാപ്പി തത്ത്വചിന്തകരും ശ്രേഷ്ടരും സ്വപ്‌നം കണ്ടതും എന്നാല്‍ കണ്ടെത്താത്തതുമായ ഉട്ടോപ്യയുടെ ഭാഗമായിരുന്നു.
നിങ്ങളുടെ വിരലുകളില്‍ പറ്റിപ്പിടിക്കുമ്പോഴെല്ലാം എനിക്ക് വലിയ മാഹാത്മ്യം തോന്നിയിരുന്നു....
ഞാന്‍ നിങ്ങളോടൊപ്പം നടക്കുമ്പോള്‍.... ഓര്‍ക്കുന്നുണ്ടോ?....
എന്നോടുള്ള നിങ്ങളുടെ സ്‌നേഹം കൃഷിയില്ലാത്ത ഒരു താഴ്‌വരയില്‍ എന്നെ കൃഷിയിറക്കാന്‍ പ്രാപ്തനാക്കി...
ഞാന്‍ ഉയര്‍ന്ന പര്‍വതങ്ങളില്‍ ജീവന്‍ കണ്ടപ്പോള്‍, നിങ്ങളുടെ സ്‌നേഹം അതിനെ സമതലങ്ങളും തിളക്കമുള്ളതും പച്ച നിറത്തിലുമുള്ളതുമായ പുല്‍മേടുകളുമാക്കി മാറ്റി.
വരണ്ട മരുഭൂമിയില്‍ ഞാന്‍ ജീവന്‍ കണ്ടപ്പോള്‍, നിങ്ങളുടെ കൈകളുടെ ആര്‍ദ്രത അതിനെ റോസാപ്പൂവും ചെട്ടിപ്പൂവും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിന്റെ പട്ടണമാക്കി.
അമ്മേ....
പുതു നിശ്വാസം തേടി നിങ്ങള്‍ കപ്പലില്‍ പലായനം നടത്തിയപ്പോള്‍ ബാഗില്‍ ഒളിഞ്ഞിരുന്ന് യാത്ര നടത്തിയ പെണ്‍കുട്ടിയാണ് ഞാന്‍....
അമ്മേ...
അല്ല... രാജ്യമേ...
ഞാന്‍ നിങ്ങളുടേതാണ്....
മഴ മേഘത്തിന്റേതും, സുഗന്ധം റോസാപ്പൂവിന്റേതും, സങ്കടം കുങ്കുമത്തിന്റേതുമായത് പോലെ.
അമ്മേ....
നിങ്ങളില്‍ നിന്ന് അകലെയാവുന്ന എന്തും തെറ്റാണ്...
നിങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന എല്ലാ ഇടങ്ങളും തെറ്റ് തന്നെ...
അമ്മേ....
ഞാന്‍ പറഞ്ഞതുപോലെ, ഈ ജീവിതം ഒരു തെറ്റ് മാത്രമാണ്. അതില്‍ കൂടുതലായ് ഒന്നും തന്നെ ഇല്ല.
നിങ്ങളുടെ സ്‌നേഹവും സാമീപ്യവും അല്ലാതെ മറ്റൊന്നും ഈ ജീവിതത്തില്‍ എന്റെ നിലനില്‍പ്പിന് മൂല്യം നല്‍കുന്നുമില്ല. അതിനാല്‍ അമ്മേ എല്ലായ്‌പ്പോഴും അടുത്ത് ഉണ്ടാകണേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."