ഫെയ്സ് ഷീല്‍ഡുമായി കുടുംബശ്രീ; നിര്‍മാണം ഉടന്‍
തിരുവനന്തപുരം: മാസ്കും സാനിറ്റൈസറും നിര്‍മിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മറ്റൊരു സുരക്ഷാകവചം രംഗത്തിറക്കുന്നു. രോഗബാധയേറ്റവരെ പരിചരിക്കുമ്പോള്‍ പി.പി.ഇക്കൊപ്പം അധിക സുരക്ഷയ്ക്കായി ധരിക്കാവുന്ന ഫെയ്സ് ഷീല്‍ഡ് (ടി.എം.സി ഷീല്‍ഡ്) ആണ് കുടുംബശ്രീ നിര്‍മിക്കുന്നത്.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥികള്‍ ഇത്തരം ഷീല്‍ഡുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ യൂനിറ്റായ അക്ഷയം സംരംഭക യൂനിറ്റിനെ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
പോളിഫോം ഷീറ്റ്, ഒ.എച്ച്.പി ഷീറ്റ്, ഫെവിക്കോള്‍, സിന്തറ്റിക് തുണി തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."