HOME
DETAILS

പകര്‍ച്ചവ്യാധി നിയന്ത്രണം: എടവണ്ണയില്‍ പരിശോധന നടത്തി

  
backup
June 08 2018 | 06:06 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-12

 

 


എടവണ്ണ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സംശയകരമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ എടവണ്ണ ടൗണ്‍, കുന്നുമ്മല്‍, പത്തപ്പിരിയം പാണ്ടിയാട് എന്നിവിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍, എടവണ്ണ പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി.
കൊതുക് പെരുകുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ ആക്രി വസ്തുക്കള്‍ പൊതുസ്ഥലത്തും വെള്ളം കെട്ടി നില്‍ക്കുന്ന രീതിയില്‍ തുറസായ സ്ഥലത്തും സൂക്ഷിച്ചതിന് കുന്നുമ്മലിലെ ആക്രികട ഉടമകളില്‍ നിന്നും പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും വെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലികളെ താമസിപ്പിച്ചതിനും മാലിന്യം കുന്നുകൂട്ടിയിട്ടതിനും പത്തപ്പിരിയത്തയും പാണ്ടിയാട്ടിലെയും കെട്ടിട ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.
എടവണ്ണ ടൗണിലെ മിക്ക കെട്ടിടങ്ങളുടെയും പിറകുവശത്ത് മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
കൊതുകു പെരുകുന്ന സാഹചര്യവും മാലിന്യ നിഷേപവും ഒരു തരത്തിലും അനുവദിക്കുകയില്ലന്നും വീഴ്ച വരുത്തുന്നവരുടെ പേരില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വരും നാളുകളില്‍ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഐ. ഫാസില്‍ഷാ, അസി. സെക്രട്ടറി വിമലാദേവി, സീനിയര്‍ ക്ലാര്‍ക്ക് എം.എ സതീശന്‍, എടവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. മൊയ്തീന്‍കോയ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഒ.കെ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുറഹ്മാന്‍, ജെ.എച്ച്.ഐമാരായ പി. വേണുഗോപാല്‍, പി. അബ്ദുല്‍ നാസര്‍, സിവില്‍ പൊലിസ് ഓഫിസ് എം. ഫാസില്‍, സി.ടി ഷൗക്കത്തലി, സാലിഹ് പരിശോധനക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago