കെ.പി രാമനുണ്ണിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു
തേഞ്ഞിപ്പലം: കത്വസംഭവത്തില് പ്രായശ്ചിത്തമെന്നോണം കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണത്തിനെത്തിയ പ്രമുഖ സാഹിത്യകാരന് കെ.പി രാമനുണ്ണിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
എം.എസ്.എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.പി അഹമദ് സഹീര്‍ ഉദ്ഘാടനം ചെയ്തു.
അക്രമികള്‍ക്കെതിരേ സ്വമേധയ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം.എസ്.എഫ്. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ, എം.എസ്.എഫ് ജില്ല കമ്മിറ്റി അംഗങ്ങളായ ഹഖീം തങ്ങള്‍, ടി.പി നബീല്‍, ഹരിത ജില്ല ട്രഷറര്‍ താജുന്നീസ, വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ നസീഫ് ഷെര്‍ഷ്, നിസാം .കെ. ചേളാരി, ഫുഹാദ് താനൂര്‍, ഇര്‍ഫാദ് പള്ളിക്കല്‍ സംസാരിച്ചു. ഫര്സിന് മൂന്നിയൂര്‍, നിസാര്‍ ചേളാരി, ഷമീല്‍ ചെട്ടിയര്മാട് നേതൃത്വം പ്രതിഷേധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."