HOME
DETAILS
MAL
പണം വാങ്ങി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: വിദേശ വനിത പിടിയില്‍
backup
June 08 2018 | 16:06 PM
ജിദ്ദ: വ്യാജ രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ വില്പന നടത്തിയ വിദേശ വനിതയെ ജിദ്ദയില്‍ ആരോഗ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
താമസസ്ഥലം കേന്ദ്രീകരിച്ച് നിയമ വിരുദ്ധമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച ഇവര്‍ ആവശ്യക്കാര്‍ക്ക് വ്യാജ രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ വില്പന നടത്തുകയായിരുന്നു.
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ വില്പന നടത്തുന്നവരെയും നിയമ വിരുദ്ധമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും കുറിച്ച് അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."