HOME
DETAILS

കൊന്നകള്‍ പൂത്തുലഞ്ഞു; പാടാന്‍ വിഷുപ്പക്ഷിയെവിടെ?

  
backup
April 13 2020 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa


പൊന്നാനി: കൊറോണയും ലോക്ക് ഡൗണും ചേര്‍ന്ന് വിഷുക്കാഴ്ചകള്‍ കൊണ്ടുപോയ ഈ വിഷുവിനും വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകളുടെ അകമ്പടിയുണ്ടാവില്ല. ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന വിഷുപ്പക്ഷിയെ ഇപ്പോള്‍ കാര്യമായെവിടെയും കാണാറേയില്ല. പതിവുകള്‍ തെറ്റിച്ച് പലപ്പോഴും കോള്‍പാടങ്ങളില്‍ കാണാറുണ്ടെന്നു മാത്രം.
വിഷുക്കാലത്ത് കേള്‍ക്കുന്ന മനോഹരമായ പാട്ടാണ് വിഷുപ്പക്ഷി എന്ന് മലയാളികള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഇന്ത്യന്‍ കുയിലിന്റെ പാട്ട്. വിഷുക്കാലമായാല്‍ കണിക്കൊന്നയും കൈനീട്ടവും പടക്കവും മാത്രമല്ല പഴമക്കാരുടെ മനസില്‍ ഓടിയെത്തുക. വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകൂടിയാണ്. എന്നാലിപ്പോള്‍ വിഷുപ്പക്ഷിയുടെ പാട്ടുകള്‍ മുഴങ്ങുന്ന വിഷുക്കാലം അപൂര്‍വമാണ്.
പ്രധാനമായും വിഷുക്കാലത്താണ് ഈ പക്ഷിയുടെ മനോഹരശബ്ദം കേട്ടുതുടങ്ങുക. കുക്കുലസ് മൈക്രോപ്റ്റീറസ് എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രനാമം. ചക്കയ്ക്കുപ്പുണ്ടോ, അച്ഛന്‍ കൊമ്പത്ത്, വിത്തും കൈക്കോട്ടും എന്നിങ്ങനെയൊക്കെയാണ് വിഷുപ്പക്ഷി പാടുന്നതെന്ന് പലതരം ഭാവനകളുണ്ട്. എന്നാല്‍ പ്രജന സമയമായതിനാലാണ് പ്രത്യേക ഈണത്തില്‍ പാടുന്നതെന്നാണ് പക്ഷിനിരീക്ഷകര്‍ പറയുന്നത്.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിന് ഇന്ത്യന്‍ കുക്കൂ എന്നാണ് പേര്. വിഷുപ്പക്ഷി, അച്ഛന്‍ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി, ചക്കയ്ക്കുപ്പുണ്ടോ കുയില്‍ തുടങ്ങി പ്രാദേശികമായി പല പേരുകളിലും ഈ കുയില്‍ അറിയപ്പെടുന്നു.
ആണ്‍പക്ഷിയും പെണ്‍പക്ഷിയും ഏതാണ്ട് ഒരുപോലെയായിരിക്കും.
പെണ്‍പക്ഷിയുടെ കഴുത്തിന് ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാരനിറമാണ്. നെഞ്ചിലും വാലിലും കൂടുതല്‍ ബ്രൗണ്‍ നിറവുമായിരിക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ ഇതു മുട്ടയിടുന്ന കാലം. കാക്കയുടെയും മറ്റും കൂട്ടിലാണ് മുട്ടയിടുന്നത്. ഇതിന്റെ മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്. മേടം, ഇടവം മാസങ്ങള്‍ പ്ലാവുകളില്‍ ചക്ക വിളയുന്ന കാലമാണ്. അതുകൊണ്ടാവാം വിഷുപ്പക്ഷിയുടെ പാട്ട് 'ചക്കയ്ക്കുപ്പുണ്ടോ' എന്ന ഓര്‍മപ്പെടുത്തലാണെന്ന് പഴമക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago