വ്യാജ വിധി സൃഷ്ടിച്ച അഭിഭാഷകനെതിരേ പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
പറവൂര്‍: കോടതി വിധി വ്യാജമായി സൃഷ്ടിച്ച് പരാതിക്കാരനെ കബളിപ്പിക്കുകയും കോടതിയില്‍ ഹാജരാകാതെ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്ത അഭിഭാഷകനെതിരേ ലഭിച്ച പരാതിയില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
പറവൂര്‍ ബാറിലെ അഭിഭാഷകനും കോടതിയിലെ മുന്‍ ഗവ. പ്ലീഡറുമായ എന്‍.ജെ പ്രിന്‍സിനെതിരേ എറണാകുളം സ്വദേശിയായ മുന്‍ സൈനികനാണ് പരാതി നല്‍കിയിരിക്കുന്നത്. പറവുര്‍ സബ്ബ് കോടതിയില്‍ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്യായം ഫയല്‍ ചെയ്യാനാണ് പരാതിക്കാരന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അഡ്വ. പ്രിന്‍സിനെ സമീപിച്ചത്. കേസ് നടത്തിപ്പിനും കോടതിയില്‍ കെട്ടിവെക്കാനുമായി പലതവണ പ്രിന്‍സ് പണം കൈപ്പറ്റിയതായി പറയുന്നു. പന്ത്രണ്ട് ലക്ഷം രൂപയോളം ഇങ്ങിനെ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ തുക ഇയാള്‍ കോടതിയില്‍ കെട്ടിവെക്കുകയോ കേസില്‍ ഹാജരാവുകയോ ചെയ്തില്ല. ഇതിനിടെ 2015 ല്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതായി അറിയിക്കുകയും പിന്നീട് വിധി പകര്‍പ്പ് നല്‍കുകയുമായിരുന്നു.
വിധി നടത്തിച്ചു കിട്ടുന്നതിന് പലകുറി ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും നടപടിയായില്ല. വക്കീലിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ പരാതിക്കാരന്‍ കോടതിയില്‍ ബന്ധപ്പെട്ട ലപ്പാഴാണ് കേസില്‍ തന്റെ വക്കില്‍ ഹാജരായിട്ടില്ലെന്നും കേസ് എതിര്‍കക്ഷിക്കനുകൂലമായാണ് വിധിച്ചതെന്നു മറിയുന്നത്. വിധി പകര്‍പ്പ് പരിശോധിച്ച പോലിസ് ജഡ്ജിയുടെ ഒപ്പും സീലും വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സിലാണെന്ന വ്യാജ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിനു ശേഷം പറവൂരില്‍ നിന്നും പ്രവര്‍ത്തനമേഖല ഇയാള്‍ എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."