മഴ: മറയൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം
മറയൂര്‍: കാറ്റിലും മഴയിലും മറയൂര്‍ മേഖലയില്‍ വന്‍ നാശനഷ്ടം . കോഫീസ്റ്റോര്‍ ചട്ടമൂന്നാര്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ശബരിമല- പഴനി തീര്‍ഥാടന പാതയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു . മറയൂര്‍ മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി പ്രസരണം താറുമാറായി.
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സബ്‌സെന്റര്‍ കെട്ടിടത്തിന്റെ സമീപത്ത് നിന്ന മതിലും കെട്ടിടത്തിന്റെ പാരപ്പറ്റിന്റെ ഭാഗവും തകര്‍ന്നു.
കോഫീസ്റ്റോര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ ലൈറ്റുകളും ഗ്ലാസും തകര്‍ന്നു. ഗ്ലാസിനകത്തുണ്ടായിരുന്ന കുരിശ് അധികൃതര്‍ സുരക്ഷിതമാക്കി മാറ്റി.
വൈദ്യുതി പതിവായി മുടങ്ങുന്നതിനാല്‍ മറയൂരിലെ ഹോട്ടല്‍ ഉള്‍പ്പെടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, അക്ഷയ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."