'കെ.എസ്.ആര്.ടി.സിയുടെ മുഖ്യ ശത്രു സമാന്തര സര്‍വിസുകാര്‍; പ്രതിരോധിക്കാന്‍ അടിയന്തര നടപടി'
നെയ്യാറ്റിന്‍കര: കെ.എസ്.ആര്.ടി.സിയുടെ മുഖ്യ ശത്രു സമാന്തര സര്വിസുകാരാണെന്നും അവരെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ പ്രതിനിധികളെയും ട്രെയിഡ് യൂനിയന്‍ നേതാക്കളെയും യാക്ക്രാരെയും നേരില്‍ കണ്ട് മന്ത്രി സ്ഥിതി ഗതികള്‍ വിലയിരുത്തി. നെയ്യാറ്റിന്‍കര ഡിപ്പോയുടെ പ്രാഥമിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍, സോണല്‍ ഓഫിസര്‍ ടി. ഉദയകുമാര്‍, എ.ടി.ഒമാരായ പള്ളിച്ചല്‍ സജീവ്, ജോയ്മോന്, എ.ഒ അനില, ഡിപ്പോ എന്‍ജിനിയര്‍ മനോഹരന്, ട്രെയിഡ് യൂനിയന്‍ നേതാക്കളായ രഞ്ജിത്ത്, എസ്.വി രാജേഷ്, ടി.കെ ജയചന്ദ്രന്, സുശീലന് മണവാരി അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."