HOME
DETAILS
MAL
ഉന്നത വിജയികളെ അനുമോദിച്ചു
backup
July 04 2016 | 06:07 AM
മട്ടന്നൂര്‍ : മുസ്ലിം ലീഗ് കൊതേരി ശാഖാ കമ്മിറ്റിയും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും സംയുക്തമായി എസ് എസ് എല്‍ സി , പ്ലസ് ടു ഉന്നത വിദ്യാര്‍ഥികള്‍ക്കുള്ള പാറയില്‍ ഉസ്മാന്‍ ഹാജി സ്മാരക അനുമോദനവും കാഷ് അവാര്‍ഡ് വിതരണവും , റംസാന്‍ കിറ്റ് വിതരണവും , പൊതുയോഗവും നടത്തി . കൊതേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പരിപാടി പി കെ സി മുഹമ്മദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി . മണിയപ്പള്ളി അബൂട്ടി ഹാജി വിശിഷ്ടാതിഥിയായി . ഇ പി ശംസുദ്ധീന്‍, മുസ്തഫ ചൂരിയോട്ടു , വി എന്‍ മുഹമ്മദ് , യഹ്കൂബ് ഹാജ്ജി തില്ലങ്കേരി , ടി കെ മുഹമ്മദലി ഹാജ്ജി , എം പി റഷീദ് , പി അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു. ഷുഹൈബ് കൊതേരി സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."