HOME
DETAILS

'കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

  
January 05 2025 | 11:01 AM

BJP Leader Ramesh Bidhuris Sexist Remark On Priyanka Gandhi Sparks Row

ന്യൂഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എം.പിയുടെ പരാമര്‍ശം.  ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ നിന്നാണ് ബിധുരി മത്സരിക്കുന്നത്. 

വിവാദ പ്രസ്താവനയില്‍ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചു. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ബിധുരിയുടെ വാക്കുകള്‍ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. 'ഇത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ...ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളില്‍ ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ? എങ്ങനെയായിരിക്കും.?''-എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു. 

അതേസമയം, പരാമര്‍ശത്തെ രമേശ് ബിധുരി ന്യായീകരിച്ചു. മുമ്പൊരിക്കല്‍ ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ വാക്കുകളാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചത്. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യംചെയ്യുകയെന്നായിരുന്നു ബിധുരിയുടെ ചോദ്യം. 

കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ അല്‍ക ലാംപയും രംഗത്തുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  a day ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  a day ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  a day ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  a day ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  a day ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  a day ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  a day ago