HOME
DETAILS
MAL
മുഖ്യമന്ത്രിയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ: ഉസ്മാന്റെ ഭാര്യ
backup
June 09 2018 | 19:06 PM
ആലുവ: മുഖ്യമന്ത്രിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലിസ് മര്‍ദനമേറ്റ ഉസ്മാന്റെ ഭാര്യ ഫെബിന പറഞ്ഞു. ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ല. പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടില്ല. എന്നിട്ടും ഉസ്മാനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഞങ്ങള്‍ തീവ്രവാദികളല്ല. നീതി ലഭിച്ചില്ലെങ്കില്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും അവര്‍ പറഞ്ഞു. സഊദിയില്‍ ചുമട്ട്തൊഴിലാളിയായാണ് ഉസ്മാന് ജോലി ചെയ്തത്.
എട്ടുമാസത്തോളം തൊഴിലില്ലാത്തതിനാല്‍ ബന്ധുക്കള്‍ ചേര്‍ന്ന് നാട്ടിലെത്തിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപ വായ്പയെടുത്ത് നിര്‍മിച്ച വീട് പണം തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണിയിലാണ്. മര്‍ദനത്തില്‍ ശരീരമാസകലം തകര്‍ന്ന അവസ്ഥയിലാണുള്ളത്. ഒരു കണ്ണിന്റെ കാഴ്ചശക്തി മങ്ങിയിട്ടുണ്ടെന്നും ഫെബിന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."