ദേശീയപാത: മന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരമെന്ന് പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ദേശീയപാത വികസന അവലോകന യോഗത്തില്‍ നിന്നും ലോകസഭാംഗത്തെ ഒഴിവാക്കിയത് സംബന്ധിച്ച് നല്‍കിയ കത്തിന് മന്ത്രി നല്‍കിയ പ്രതികരണം നിര്‍ഭാഗ്യകരമാണെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി .
താക്കീതിന്റെ സ്വരത്തിലുള്ള മറുപടി ജനാധിപത്യത്തിന്റെ ഭാഷയല്ല. ജനാധിപത്യത്തിലെ കീഴ്‌വഴക്കങ്ങളും ജനപ്രതിനിധിയുടെ അവകാശങ്ങളും ലംഘിക്കപ്പെടുമ്പോള്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ലോകസഭാംഗത്തിന്റെ ചുമതലയാണ്.
എന്തുകൊണ്ട് ലോകസഭാംഗത്തെ യോഗത്തില്‍ നിന്നൊഴിവാക്കി എന്നു വിശദീകരിക്കുവാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. അതിനു തയ്യാറാകാതെ നല്ലനടപ്പ് വിധിക്കുന്നത് അസഹിഷ്ണുതയുടെ തെളിവാണെന്നും കൊല്ലത്തെ വികസനം സാധ്യമാക്കാന്‍ സഹകരണത്തിന്റെ പാത സ്വീകരിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
കാര്‍ഷിക സെന്‍സസ് ആരംഭിച്ചു
കൊല്ലം: കരുനാഗപ്പള്ളി താലൂക്കിലെ കാര്‍ഷിക സെന്‍സസ് ആരംഭിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് സെന്‍സസിനു തുടക്കംകുറിച്ചു.
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍ ഇസഡ് ഷാജഹാന്‍, കരുനാഗപ്പള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജമ്മ, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ കെ ജബ്ബാര്‍കുട്ടി, ജി. രാജി, യു. നിഷ പങ്കെടുത്തു. കൊല്ലം കോര്‍പ്പറേഷനില്‍ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ കെ. ബാബുവിന്റെ വീട്ടില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് കൊല്ലം താലൂക്കുതല കാര്‍ഷിക സെന്‍സസിന് തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."