HOME
DETAILS

ബലം പ്രയോഗിച്ചുള്ള ലൈംഗികത വിവാഹമോചനത്തിനുള്ള കാരണമാകുമെന്ന് ഹൈക്കോടതി

  
backup
June 09, 2018 | 7:30 PM

%e0%b4%ac%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf


ഉത്തരവ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേത്
ന്യൂഡല്‍ഹി: ബലപ്രയോഗത്തിലൂടെ പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, പങ്കാളി ഇഷ്ടപ്പെടാത്ത ലൈംഗികരീതികള്‍, നിര്‍ബന്ധിപ്പിച്ചു കിടപ്പറ പങ്കിടല്‍ തുടങ്ങിയവ സ്ത്രീകള്‍ക്കു വിവാഹമോചനം ആവശ്യപ്പെടാവുന്ന മതിയായ കാരണമാണെന്ന് ജസ്റ്റിസുമാരായ എം.എസ് ബേദിയും ഹരിപാല്‍ വര്‍മയും വ്യക്തമാക്കി.
സമാന ആരോപണം ഉന്നയിച്ച് ബട്ടിന്‍ഡ സ്വദേശിനിയായ യുവതിയുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ യുവതിയുടെ ആവശ്യം കീഴ്‌ക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് യുവതിയെ നിര്‍ബന്ധിപ്പിച്ചതിന് മെഡിക്കല്‍ രേഖകളോ മറ്റുതെളിവോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹമോചനത്തിനുള്ള യുവതിയുടെ ആവശ്യം കീഴ്‌ക്കോടതി തള്ളിയത്. യുവതിയുടെ ആവശ്യം തള്ളിയത് തെറ്റാണെന്ന് വ്യക്തമാക്കിയാണ് അവരുടെ വിവാഹമോചന അപേക്ഷ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധവളപത്രം ഉമ്മാക്കിയല്ല, 10 വര്‍ഷത്തെ ധനദുര്‍വിനിയോഗത്തിന്റെ കണ്ണാടി; പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  a day ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  a day ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  a day ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  a day ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  a day ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  2 days ago