HOME
DETAILS
MAL
വോട്ടര്‍ പട്ടിക: കോണ്‍ഗ്രസിന്റെ പരാതി തള്ളി
backup
June 09 2018 | 19:06 PM
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുനടന്നെന്ന കോണ്‍ഗ്രസ് ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ കരട് പട്ടികയിലുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.കോണ്‍ഗ്രസിന്റെ പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരേ ചിത്രം ഉപയോഗിച്ച് പല പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."